‘എന്താണ് ഇത് അപ്സര കന്യകയോ!! കടൽ തീരത്ത് ചുവപ്പിൽ തിളങ്ങി നടി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മമിത ബൈജു. ഹണി ബീ 2 – സെലിബ്രേഷൻസ് എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. പിന്നീട് നിരവധി സിനിമകളിൽ മമിത അഭിനയിച്ചിട്ടുമുണ്ട്. രജീഷ വിജയനൊപ്പം ഖോ ഖോ എന്ന സിനിമയിലാണ് മമിത ആദ്യമായി പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്നത്.

ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ, രണ്ട് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അനശ്വര രാജന്റെ കൂട്ടുകാരിയായി സൂപ്പർ ശരണ്യ എന്ന സിനിമയിൽ അഭിനയിച്ച ശേഷം മമിതയ്ക്ക് ഒരുപാട് ആരാധകരെ സമൂഹ മാധ്യമങ്ങളിൽ ലഭിക്കുകയും ചെയ്തു. സൂപ്പർ ശരണ്യയിൽ സോന എന്ന റോളിലാണ് മമിത അഭിനയിച്ചത്.

അതിന് ശേഷം ഫോർ എന്ന സിനിമയിലും അഭിനയിച്ചു. തിയേറ്ററിൽ ഈ അടുത്തിടെ സൂപ്പർഹിറ്റായ പ്രണയ വിലാസമാണ് ശരണ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പ്രധാന നായികയായി ഇതുവരെ അനശ്വര അഭിനയിച്ചിട്ടില്ല. വൈകാതെ തന്നെ അത്തരം ഒരു വേഷത്തിൽ മമിത തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്സും മമിതയ്ക്കുണ്ട്.

ഇപ്പോഴിതാ ഒരു കടൽ തീരത്ത് ചുവപ്പ് സാരി ധരിച്ച് നൃത്ത മുദ്രകൾ കാണിച്ചുകൊണ്ട് മമിത എടുത്തിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. അപ്സര കന്യകയാണോ ഇതെന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. ഐശ്വര്യ രാജനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജാനകി ബ്രൈഡൽസാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ജെഷ്മയാണ് താരത്തിന് മേക്കപ്പ് ചെയ്തത്.


Posted

in

by