‘കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്..’ – സ്ത്രീധനത്തിന് എതിരെ ആറാട്ട് ഗോപൻ

‘കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്..’ – സ്ത്രീധനത്തിന് എതിരെ ആറാട്ട് ഗോപൻ

മലയാളത്തിന്റെ അഭിമാനമായ പ്രിയനടൻ മോഹൻലാൽ നായകനായി റിലീസാവാൻ കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന സിനിമയിലെ ഒരു ഡയലോഗ് തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. ഇന്നത്തെ ഈ സാഹചര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള വാക്കുകളാണ് ആറാട്ട് എന്ന സിനിമയിൽ നിന്ന് ഇപ്പോൾ വീഡിയോയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്ത്രീധനത്തിന് എതിരെ എന്നപോലെ സിനിമയിൽ മോഹൻലാലിൻറെ ‘ആറാട്ട് ഗോപൻ’ എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഒരുപക്ഷേ മോഹൻലാലിനും സംവിധായകനും ആറാട്ട് ടീമിനും ജനങ്ങളോട് പറയാനുള്ള വാക്കുകൾ തന്നെയായിരിക്കാം. ‘മക്കളെ നിങ്ങൾ വിഷമിക്കണ്ട കേട്ടോ.. നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപയണ്ണന് ഉണ്ട്.

നിങ്ങളീ മെമ്പറുമാരോട് പറഞ്ഞോ നിങ്ങൾക്ക് കല്യാണം വേണ്ട പഠിപ്പ് മുഴുവിക്കണോ സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ.. അപ്രീസിയേഷനാണ് കേട്ടാ.. പെണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം.. സ്വയം പര്യാപ്തതയാണ് വേണ്ടത്.. അതാണ് പൊളിറ്റിക്കലി കറക്റ്റ്..’ ഇതാണ് സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ്.

ഇത് കൂടാതെ സ്ത്രീധനത്തിന് എതിരെ ഒരു മെസ്സേജും വീഡിയോയുടെ അവസാനം മോഹൻലാൽ പറയുന്നുണ്ട്. ‘തുല്യതുള്ള രണ്ട് പേരുടെ പരസ്‌പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല.. സ്ത്രീധനം വാങ്ങരുത്.. കൊടുക്കരുത്.. സെ നോ ടു ഡൗറി..’, മോഹൻലാൽ കൂട്ടിച്ചേർത്തു. ആറാട്ട് എന്ന സിനിമ ഒക്ടോബർ 14-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

CATEGORIES
TAGS