‘വിവാഹം കഴിക്കാത്തതിന്റെ കാരണം എന്താണ്?’ – ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി അനു ജോസഫ്

‘വിവാഹം കഴിക്കാത്തതിന്റെ കാരണം എന്താണ്?’ – ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി അനു ജോസഫ്

പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനു ജോസഫ്. പിന്നീട് മലയാളം ടെലിവിഷനിൽ നിരവധി കോമഡി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിച്ച അനു ജോസഫ് 16 വർഷത്തോളമായി ഈ മേഖലയിൽ തുടരുന്ന ഒരാളാണ്.

യൂട്യൂബിൽ സ്വന്തമായി ചാനലുള്ള അനു ജോസഫ് അതിലൂടെ തന്റെ വിശേഷങ്ങളും അതുപോലെ സിനിമ-സീരിയൽ രംഗത്ത് തനിക്കൊപ്പം അഭിനയിക്കുന്ന സഹതാരങ്ങൾക്ക് ഒപ്പവും പ്രതേക അഭിമുഖങ്ങളും എല്ലാം പങ്കുവെക്കാറുള്ളത് അതിലൂടെയാണ്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

ഒരു അഭിമുഖം പോലെ അനു തന്നെ ചോദിക്കുന്ന രീതിയിൽ അല്പം വെറൈറ്റിയോടാണ് പുതിയ വീഡിയോ അനു ചെയ്തിരിക്കുന്നത്. അതിൽ ഒരുപാട് ആരാധകർ ചോദിച്ച ചോദ്യമായിരുന്നു വിവാഹം കഴിക്കാത്തതിന്റെ കാരണം എന്താണെന്നുള്ളത്. ആ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അനു ജോസഫ് വിഡിയോയിൽ.

‘വിവാഹം കഴിക്കാതിരിക്കണമെന്ന് എന്നൊന്നും വിചാരിക്കുന്നില്ല. സത്യം പറഞ്ഞാൽ സീരിയസായിട്ട് ഞാൻ അത് ചിന്തിച്ചിട്ടില്ല. പ്രതേകിച്ച് സങ്കല്പങ്ങൾ ഒന്നുമില്ല. നമ്മളെ മനസ്സിലാവുന്ന ഒരാളായിരിക്കണം.. എന്റെ ഇഷ്ടങ്ങളെ മനസ്സിലാവുന്ന ഒരാൾ, ഞാനിപ്പോൾ നിൽക്കുന്ന പ്രൊഫഷൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ വലിയ സന്തോഷം.. വരട്ടെ സമയമുണ്ടല്ലോ.. ഇനിയും ഉണ്ടല്ലോ ഒരുപാട് പ്രായം.

സിംഗിൾ ആയിട്ടുള്ള ഒരു ലൈഫ് ഞാൻ ഭയങ്കര അധികം ആസ്വദിക്കുന്നുണ്ട്. ഇതൊരു സന്തോഷമാണ്. തന്നെ ഇരിക്കുമ്പോൾ എന്റെ ഇഷ്ടംപോലെ ഒത്തിരി കാര്യങ്ങൾ ചെയ്യാമല്ലോ.. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലല്ലോ. അങ്ങനെയൊരു സ്വാർത്ഥത ഉള്ളിന്റെ ഉള്ളിൽ കിടപ്പുണ്ടെന്നത് ഒരു സത്യം തന്നെയാണ്. ചിലർക്ക് കൂടെ ഒരാൾ വേണം.. ചിലർക്ക് തന്നെ ജീവിക്കുന്നതാണ് ഇഷ്ടം.. ഞാൻ ഇതിന്റെ രണ്ടും ഇടയ്ക്കുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത്..’, അനു പറഞ്ഞു.

CATEGORIES
TAGS