‘യുവനടിമാരെ വെല്ലുന്ന ലുക്ക്!! ഒടുവിൽ വർക്ക്ഔട്ട് ചിത്രങ്ങളുമായി നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോൾ തിരിച്ചുവരവുകളുടെ കാലമാണ്. വർഷങ്ങളോളം സിനിമയിൽ സജീവമായി നിൽക്കുകയും പിന്നീട് ഒരു ബ്രേക്ക് എടുക്കുകയും ചെയ്ത ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന നായികനടിമാർ ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കും. നവ്യ നായർ, നിത്യദാസ്, മീര ജാസ്മിൻ തുടങ്ങിയ താരങ്ങൾ തങ്ങളുടെ സിനിമ ലൈഫിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഇതിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മീര ജാസ്മിന്റെ മടങ്ങി വരവ് തന്നെയാണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ തന്റെ തിരിച്ചുവരവ് അറിയിച്ചത്. ഇന്നത്തെ തലമുറയിലുള്ള നടിമാർ ഏറ്റവും കൂടുതൽ സജീവമായി നിൽക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മീര ജാസ്മിൻ അക്കൗണ്ടുകളും തുടങ്ങിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലക്ഷ കണക്കിന് ആരാധകരെയാണ് മീരയ്ക്ക് ലഭിച്ചത്. അത് മീര ജാസ്മിൻ എന്ന കലാകാരി ചെയ്ത മികവുറ്റ കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൊണ്ട് തന്നെയാണ്. രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുള്ള അഭിനയത്രിയാണ് മീര ജാസ്മിൻ. ഇപ്പോൾ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മകൾ എന്ന സിനിമ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

മടങ്ങി വരവിൽ ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് താരത്തിന്റെ ലുക്ക് തന്നെയാണ്. അതിന് കാരണം കൃത്യമായ വർക്ക് ഔട്ടുകളും ഡയറ്റുമാണെന്ന് മീര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ടിന് ശേഷമുള്ള ചില സെൽഫി ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. പഴയതിലും കിടിലം ലുക്കിലാണ് മീര ജാസ്മിനെ ഇപ്പോൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.