‘ഇത് കണ്ണോ അതോ കാന്തമോ!! പാവാടയിലും ബ്ലൗസിലും തിളങ്ങി കൃതിക പ്രദീപ്..’ – ഫോട്ടോസ് വൈറൽ

മഞ്ജു വാര്യർ കടുത്ത മോഹൻലാൽ ആരാധികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിത്രമായിരുന്നു “മോഹൻലാൽ”. അതിൽ മഞ്ജു വാര്യരുടെ ചെറുപ്പകാലം അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് കൃതിക പ്രദീപ്. ആദ്യം മോഹൻലാൽ ആരാധികയായി അഭിനയിച്ചപ്പോൾ പിന്നീട് കൃതിക അദ്ദേത്തിന്റെ മകന്റെ ഒപ്പം ഒരു സിനിമയിൽ അഭിനയിച്ചു.

പ്രണവ് മോഹൻലാൽ നായകനായ ‘ആദി’ എന്ന സിനിമയിലാണ് കൃതിക അഭിനയിച്ചത്. വളരെ ചെറിയ വേഷമായിരുന്നെങ്കിലും കൃതിക വളരെ മനോഹരമായി അത് അവതരിപ്പിച്ചിരുന്നു. ബാലതാരത്തിൽ നിന്ന് മാറി അല്ലാതെ റോളുകളിലേക്ക് കൃതിക എത്തിക്കൊണ്ടിരിക്കുകയാണ്. സ്വീറ്റി എന്നാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നത്.

മോഹൻലാൽ, ആദി എന്നീ സിനിമകൾ കൂടാതെ കൂദാശ, ആമി, മന്ദാരം, കൽക്കി, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, കുട്ടിമാമ, കുഞ്ഞേൽദോ തുടങ്ങിയ സിനിമകളിൽ കൃതിക അഭിനയിച്ചിട്ടുണ്ട്. സൂരജ് വെഞ്ഞാറമൂടും അദിതി രവിയും ഒന്നിക്കുന്ന പത്താം വളവ് എന്ന സിനിമയാണ് ഇനി കൃതികയുടെ പുറത്തിറങ്ങാനുള്ള സിനിമ. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് കൃതിക.

പാവാടയും ബ്ലൗസും ധരിച്ച് ട്രഡീഷണൽ ലുക്കിൽ ആരാധകരുടെ മനം കവരുന്ന ഒരു കിടിലം ഫോട്ടോഷൂട്ടുമായി ഇപ്പോൾ വന്നിരിക്കുകയാണ് കൃതിക. വിബിൻ രവീന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എ.ആർ ഹാൻഡ് ലൂംസ് ഡിസൈൻ ചെയ്ത ഡ്രെസ്സിലാണ് കൃതിക തിളങ്ങിയിരിക്കുന്നത്. ഒരുപാട് ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.