‘കൂളായ സ്വിമ്മിംഗ് പൂളിൽ ചില്ലായി നിൽക്കുന്ന ഞാൻ!! ഹോട്ട് ലുക്കിൽ അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു പുതുമുഖ നടിയാണ് അമേയ മാത്യു. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒരു നായിക നടിക്ക് ലഭിക്കുന്ന പിന്തുണ സമൂഹ മാധ്യമങ്ങളിൽ ഈ കലാകാരിക്ക് ലഭിക്കാറുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് വന്നയൊരാളാണ് അമേയ. അതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്.

അമേയയുടെ ഏറ്റവും ആദ്യത്തെ ഫോട്ടോഷൂട്ട് മുതൽ ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാവുകയും വളരെ പെട്ടന്ന് തന്നെ ധാരാളം ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരും പങ്കുവച്ചിരിക്കുകയാണ് അമേയ. ഇപ്പോഴുള്ളത് പോലെ തന്നെ ഒരു കിടിലം ക്യാപ്ഷനും അമേയ അതിന് നൽകിയിട്ടുണ്ട്.

“ഹോട്ടായ പകലിൽ നിന്ന് രക്ഷപ്പെടാൻ കൂളായൊരു സ്വിമ്മിംഗ് പൂളിൽ ചില്ലായി നിൽക്കുന്ന ഞാൻ!!..” എന്നായിരുന്നു അമേയ ചിത്രത്തോടൊപ്പം കുറിച്ചത്. അമേയയുടെ ഫോട്ടോസുകൾ ശ്രദ്ധനേടുന്നത് പോലെ രസകരമാണ് മിക്കപ്പോഴും ക്യാപ്ഷനുകളും. സാമൂഹിക ചർച്ചകൾ നടക്കുന്നതും കോമഡി രീതിയിലുള്ളതുമായ ക്യാപ്ഷനുകളാണ് അമേയ പോസ്റ്റിനോടൊപ്പം കുറിക്കാറുള്ളത്.

റസീം റുവൈസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇത് ആദ്യമായിട്ടല്ല അമേയ പൂൾ ഫോട്ടോഷൂട്ട് ചെയ്യുന്നത്. ആട് 2-വിലാണ് അമേയ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം കുറച്ച് സിനിമകൾ ചെയ്‌തെങ്കിലും നായികയായി അമേയ ഇതുവരെ അഭിനയിച്ചിട്ടില്ല. അമേയ നായികയായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.