‘മാതൃദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് നടിമാരായ പ്രിയങ്കയും കാജലും..’ – ഫോട്ടോസ് വൈറലാകുന്നു

മാതൃത്വത്തെയും മാതാവിനെയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇത് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. മാതാവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ അല്ലെങ്കിൽ അമ്മയായതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയോ ഒക്കെയാണ് നമ്മൾ ഈ ദിനത്തിൽ പ്രധാനമായും ഇന്നത്തെ കാലത്ത് ചെയ്യുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനയത്രിമാരായ രണ്ട് പേർ തങ്ങളുടെ സന്തോഷം ഈ കഴിഞ്ഞ ദിവസം മാതൃദിനത്തിൽ പങ്കുവച്ചു. ഇപ്പോൾ ഹോളിവുഡ് സിനിമകളിൽ വരെ സജീവമായി അഭിനയിക്കുന്ന പ്രിയങ്ക ചോപ്രയും, സൗത്ത് ഇന്ത്യയിൽ ഏറെ തിരക്കുള്ള നടിയായ കാജൽ അഗർവാളുമാണ് മാതൃദിനത്തിൽ തങ്ങളുടെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

അമേരിക്കൻ ഗായകനായ നിക്ക് ജോണസുമായി വിവാഹിതയായ പ്രിയങ്കയ്ക്ക് 2022 ജനുവരിയിൽ, വാടക ഗർഭധാരണത്തിലൂടെ അവരുടെ ആദ്യത്തെ കുട്ടി, ഒരു പെൺകുട്ടി ജനിച്ചു. എൻ.ഐ.സി.യുവിൽ 100-ലധികം ദിവസങ്ങൾക്ക് ശേഷം, തങ്ങളുടെ കൊച്ചു പെൺകുട്ടി ഒടുവിൽ വീട്ടിലെത്തിയതിന്റെ സന്തോഷമാണ് മാതൃദിനത്തിൽ പ്രിയങ്ക ചോപ്ര ആരാധകരുമായി പങ്കുവച്ചത്.

കാജൽ അഗർവാൾ 2020-ലാണ് വിവാഹിതയായത്. ഗൗതം കിച്ചിലുവാണ് താരത്തിന്റെ ഭർത്താവ്. 2022 ഏപ്രിലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. നെയിൽ എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കുഞ്ഞിനെ തന്റെ മാറിൽ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് കാജൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമാന്ത, ഹൻസിക, റാഷി ഖന്ന തുടങ്ങിയ നടിമാർ ചിത്രത്തിന് താഴെ മനോഹരമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.