‘വീട്ടിൽ ഇരുന്ന് നടി മീര ജാസ്മിന്റെ ഫോട്ടോഷൂട്ട് പരീക്ഷണം, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും രണ്ട് തവണ കേരള സംസ്ഥാന അവാർഡും നേടി തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു അഭിനയത്രിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, പിന്നീട് മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്ന താരമായി മാറി. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി വരെ മീര ജാസ്മിൻ ആ സമയത്ത് അഭിനയിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ച് ഒരു തെന്നിന്ത്യൻ താരമായി മീര ജാസ്മിൻ മാറുകയും ചെയ്തിരുന്നു. വിവാഹിതയായ ശേഷമാണ് മീര സിനിമയിൽ നിന്ന് ചെറിയയൊരു ബ്രേക്ക് എടുത്തത്. പിന്നീട് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീര തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലൂടെ ആണ് മടങ്ങി വരവ്.

തെലുങ്കിൽ ഒരു അതിഥി വേഷത്തിൽ അഭിനയിച്ച ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. ക്വീൻ എലിസബത്താണ് മലയാളത്തിലെ മീരയുടെ അടുത്ത ചിത്രം. തിരിച്ചുവരവിൽ മീരയെ കുറച്ചുകൂടി ഗ്ലാമറസായിട്ട് കാണുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പുതിയതായി അക്കൗണ്ട് തുടങ്ങി അവിടെ ഫോട്ടോഷൂട്ടുകൾ സ്ഥിരമായി മീര തിരിച്ചുവരവിൽ ചെയ്യുന്നത് ആരാധകർ ഏറ്റെടുക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ സ്വന്തം വീട്ടിൽ ഇരുന്ന് ഒരു ഫോട്ടോഷൂട്ട് പരീക്ഷണം നടത്തിയിരിക്കുകയാണ് മീര ജാസ്മിൻ. ഇതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വെളിച്ചമാണ് ഞങ്ങളെ വീട്ടിലേക്ക് നയിക്കുന്നത്, ഊഷ്മളമാണ് നിങ്ങളെ അവിടെ നിലനിർത്തുന്നത്..’, എന്ന തലക്കെട്ടോടെ മീര ചിത്രങ്ങൾ പങ്കുവച്ചു. ചിത്രങ്ങളിൽ മീരയെ കാണാൻ ഹോട്ടായിട്ടുണ്ടെന്ന് മലയാളികളായ ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.