‘മൗനരാഗത്തിലെ ഞങ്ങടെ കല്യാണി ഇങ്ങനല്ല! ഷോർട്സിൽ ഹോട്ട് ലുക്കിൽ ഐശ്വര്യ റാംസായ്..’ – ഫോട്ടോസ് വൈറലാകുന്നു

ഏഷ്യാനെറ്റിലെ ടെലിവിഷൻ പരമ്പരകൾക്ക് എന്നും പ്രേക്ഷകർ ഏറെയാണ്. ടെലിവിഷൻ റേറ്റിംഗിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ എന്നും മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് ഉള്ളത്. ഇപ്പോഴുള്ളതിൽ മലയാളികൾ ഏറെ കാത്തിരിപ്പോടെ കാണുന്ന പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ആയിരത്തിന് അടുത്ത് എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്. 2019 ഡിസംബറിലാണ് സംപ്രേക്ഷണം ആരംഭിച്ചത്.

നാല് വർഷങ്ങൾ പിന്നീടാൻ പോവുകയാണ്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ് കാണിക്കുന്നത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പക്ഷേ ഒരു മലയാളി താരമല്ല. നാല് വർഷത്തോളമായി ആ കഥാപാത്രത്തിന് മികവേകുന്നത് തമിഴ് യുവ സീരിയൽ നടിയായ ഐശ്വര്യ റാംസായാണ്. ഐശ്വര്യയുടെ ആദ്യ മലയാള പരമ്പര.

ഒരു ഊമയായ പെൺകുട്ടിയായി മികച്ച പ്രകടനമാണ് ഇതുവരെ ഐശ്വര്യ കാഴ്ചവച്ചിട്ടുള്ളത്. സുമംഗലി എന്ന തമിഴ് സീരിയലിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം തമിഴിൽ തന്നെ കുറച്ച് സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് ഐശ്വര്യ മലയാളത്തിൽ മൗനരാഗത്തിൽ പ്രധാന വേഷം ചെയ്യാൻ എത്തുന്നത്. 24-കാരിയായ ഐശ്വര്യ തമിഴ് നാട്ടിലെ കാരൈക്കുടി സ്വദേശിനിയാണ്. മോഡലിംഗും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു കിടിലം മോഡലിംഗ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്. ഒരു സ്കൂട്ടറിൽ ഇരിക്കുന്ന രീതിയിലാണ് ഫോട്ടോസ് എടുത്തിട്ടുള്ളത്. അരുൺ പോണ്ടിച്ചേരിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പോണ്ടിച്ചേരിയിൽ വച്ചാണ് എടുത്തിരിക്കുന്നത്. മൗനരാഗത്തിലെ ഞങ്ങടെ കല്യാണി ഇങ്ങനല്ല എന്നാണ് ഒരു ആരാധകൻ ചിത്രങ്ങൾക്ക് താഴെ കമന്റായി എഴുതിയിരിക്കുന്നത്.