‘ഹൃദയം എവിടെയാണോ അവിടേക്ക് തിരിച്ചു വരുന്നു, ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ച് സാനിയ..’ – സംഭവം ഇങ്ങനെ

നർത്തകിയായി മത്സരാർത്ഥിയായി ഡി ഫോർ ഡാൻസ് എന്ന ഷോയിൽ വരികയും പിന്നീട് ബാലതാരമായി സിനിമയിൽ അഭിനയിക്കുകയും പതിനഞ്ചാം വയസ്സിൽ തന്നെ നായികയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിനിടയിൽ തന്നെ നിരവധി കഥാപാത്രങ്ങൾ സാനിയ സിനിമയിൽ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ അടുത്തിടെയാണ് സാനിയ സോഷ്യൽ മീഡിയയിൽ ഒരു കാര്യം പങ്കുവച്ചത്.

ഉപരിപഠനത്തിന്റെ ഭാഗമായി സാനിയ ലണ്ടനിൽ ബിരുദം പഠിക്കാൻ വേണ്ടി പോവുകയാണെന്നും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും പറഞ്ഞത്. അവിടെ എത്തിയിട്ടുള്ള ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിരുന്നു. ലണ്ടനിൽ യൂണിവേഴ്സിറ്റി ഫോർ ദ് ക്രിയേറ്റീവ് ആർട്സിലെ ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന മൂന്ന് വർഷത്തെ ബിരുദം പഠിക്കാൻ വേണ്ടിയായിരുന്നു സാനിയ പോയിട്ടുണ്ടായിരുന്നത്.

പക്ഷേ ഉപരിപഠനം ഉപേക്ഷിച്ച് തിരികെ നാട്ടിലേക്ക് വന്നിരിക്കുകയാണ് സാനിയ. “അതിനാൽ സുഹൃത്തുക്കളേ, ഒരു നീണ്ട കഥ ചുരുക്കത്തിൽ.. ഉപരിപഠനത്തിന് ലണ്ടൻ എന്നെ വിളിച്ചു.. പക്ഷേ എൻ്റെ
സിനിമയോടുള്ള പ്രണയത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു! എന്റെ അക്കാദമിക് ക്ലാസ്സുകളും സിനിമയുടെ ഷെഡ്യൂളുകളും തമ്മിൽ ഏറ്റുമുട്ടി, അവധി നിരസിക്കുകയും ചെയ്തു. ഗിയർ മാറാൻ സമയമായെന്ന് എനിക്കറിയാമായിരുന്നു.

അതിനാൽ എന്റെ ഹൃദയം യഥാർത്ഥത്തിൽ ഉൾപ്പെടുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി..”, സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഉപരിപഠനം ഉപേക്ഷിച്ച വിവരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ഇത്രയും നല്ല അവസരം കിട്ടിയിട്ട് അവിടെ ഉപരിപഠനം പൂർത്തീകരിക്കാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സാനിയ അഭിനയിച്ച തമിഴ് ചിത്രമായ ഇരുഗപ്പട്രൂ ഈ മാസമാണ് റിലീസ് ചെയ്തത്.