‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ദിലീപ്. ഒരുപാട് ജനപ്രിയ സിനിമകളിൽ നായകനായി അഭിനയിച്ച ദിലീപിന് ജനങ്ങൾ നൽകിയ പേരാണ് അത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദിലീപ്, ജീവിതത്തിലും സൂപ്പർഹിറ്റ് നായികയെ തന്നെ സ്വന്തമാക്കിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹവും പിന്നീടുള്ള വിവാഹബന്ധം വേർപ്പെടുത്തലുമൊക്കെ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച സംഭവമാണ്.

ദിലീപ്-മഞ്ജു താരദമ്പതികൾക്ക് മീനാക്ഷി എന്ന പേരിൽ ഒരു മകളുണ്ട്. മീനാക്ഷി അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്. ദിലീപിനെയും മഞ്ജുവിനെയും പോലെ മകളും സിനിമയിലേക്ക് വരുമോ എന്നും മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. ഇരുപത്തിമൂന്ന് കാരിയായ മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കാറുണ്ട്. യുവനടി നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്.

നമിതയ്ക്ക് ഒപ്പമുള്ള ഫോട്ടോസൊക്കെ മീനാക്ഷി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവസംവിധായകനായ അൽഫോൻസ് പുത്രേന്റെ ഭാര്യ അലീനയ്ക്ക് ഒപ്പം ഒരു തകർപ്പൻ ഡാൻസ് കളിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ഒരു ബോളിവുഡ്-തമിഴ് മിക്സ് പാട്ടുകൾക്കാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മീനാക്ഷി മറ്റൊരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അലീനയ്ക്ക് ഒപ്പമുള്ള വീഡിയോ വന്നിരിക്കുന്നത്. മീനാക്ഷിയുടെ അമ്മയും ഡാൻസിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളായതുകൊണ്ട് തന്നെ അമ്മയുടെ ഗുണങ്ങൾ താരത്തിനും കിട്ടിയിട്ടുണ്ടെന്നാണ് മലയാളികൾ കമന്റ് ചെയ്തിരിക്കുന്നത്. നസ്രിയ, അപർണ ബാലമുരളി, ശ്രിന്ദ, ജ്യോതി കൃഷ്ണ, അർച്ചന കവി തുടങ്ങിയ താരങ്ങളാണ് താരപുത്രിക്ക് കമന്റുകളുമായി എത്തിയ പ്രമുഖർ.