‘നടി മൈഥിലിയുടെ മകന് ചോറൂണ്!! ഗുരുവായൂരിൽ വച്ച് ചടങ്ങ് നടത്തി താരം ..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ശ്രദ്ധനേടിയ എടുത്ത താരമാണ് നടി മൈഥിലി. 2009 മുതൽ 2022 വരെ സിനിമയിൽ സജീവമായി നിന്ന് മൈഥിലി വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. 2022-ലായിരുന്നു വിവാഹം. ഈ വർഷം ആദ്യം മൈഥിലി, സമ്പത്ത് ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. നീല് എന്നാണ് മകൻ നൽകിയിരിക്കുന്ന പേര്.

ഇപ്പോഴിതാ മകന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മൈഥിലി. മൈഥിലിയുടെ വിവാഹം നടന്ന ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയാണ് മകന്റെ ചോറൂണ് ചടങ്ങുകളും നടത്തിയിരിക്കുന്നത്. കുഞ്ഞുവാവയ്ക്ക് ഒപ്പം മൈഥിലിയും ഭർത്താവുമുള്ള ചിത്രങ്ങളാണ് ആരാധകരുമായി മൈഥിലി പങ്കുവച്ചത്.

നിരവധി പേരാണ് മൈഥിലിയുടെ കുഞ്ഞിനെ കുറിച്ച് മനോഹരമായ കമന്റുകൾ ഇട്ടിരിക്കുന്നത്. കുഞ്ഞ് അമ്മയെ പോലെ തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അർജുൻ ഷാജിയാണ് ചിത്രങ്ങളും വീഡിയോയും എടുത്തിരിക്കുന്നത്. മൈഥിലിയുടെ ഭർത്താവ് സമ്പത്ത് ഇന്റീരിയർ ഡിസൈനർ ആണ്. “നീലന് ഒരു നുള്ള് സ്നേഹം” എന്ന ക്യാപ്ഷനോടെയാണ് അവർ പോസ്റ്റ് പങ്കുവച്ചത്. മനോഹരമെന്ന് ആരാധകർ പറഞ്ഞു.

2009-ൽ പുറത്തിറങ്ങിയ പാലേരിമാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ഏവരും ശ്രദ്ധിച്ചു. കഴിഞ്ഞ വർഷമിറങ്ങിയ ചട്ടമ്പി എന്ന സിനിമയിലാണ് അവസാനമായി മൈഥിലി അഭിനയിച്ചത്. അതെ വർഷം ഏപ്രിൽ വിവാഹിതായാവുകയും പിന്നീട് സിനിമകളിൽ നിന്ന് താല്കാലികമായി വിട്ടുനിൽക്കുകയും ചെയ്തു മൈഥിലി.