‘കല്ലുവിന് മാളികപ്പുറം റൈറ്ററുടെ ജന്മദിന സമ്മാനം! നന്ദി പറഞ്ഞ് ദേവനന്ദ..’ – പോസ്റ്റുമായി അഭിലാഷ് പിള്ള

തിയേറ്ററുകളിൽ മിന്നും വിജയി നേടി പ്രേക്ഷകരുടെ പ്രീതി നേടിയ ഒരു ചിത്രമായിരുന്നു മാളികപ്പുറം. മാളികപ്പുറം സിനിമയെന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം അതിൽ കല്ലു എന്ന അയ്യപ്പ ഭക്തയായ കൊച്ചുകുട്ടിയാണ്. ശബരിമലയിൽ പോയി അയ്യപ്പനെ കാണണമെന്നുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന കല്ലു പ്രേക്ഷകരുടെ മനസ്സിലാണ് കയറിക്കൂടിയത്.

ദേവനന്ദ എന്ന കൊച്ചു മിടുക്കിയാണ് ആ റോളിൽ അഭിനയിച്ചത്. ആലുവ സ്വദേശിനിയായ ദേവനന്ദ 2019-ലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. തൊട്ടപ്പൻ എന്ന സിനിമയിലാണ് ദേവനന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം മിന്നൽ മുരളി, ഹെവൻ, ടീച്ചർ, 2403 ഫീറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശേഷമാണ് മാളികപ്പുറത്തിൽ ദേവനന്ദ അഭിനയിക്കുന്നത്. സിനിമയിറങ്ങിയ ശേഷം ഒരുപാട് ആരാധകരെയും ലഭിച്ചു.

ഇന്ന് ദേവനന്ദ തന്റെ പത്താം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് ശബരിമലയിൽ പോയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ മറ്റൊരു സന്തോഷം കൂടി ദേവനന്ദയെ തേടിയെത്തിയിരിക്കുകയാണ്. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് തിരക്കഥ എഴുത്തുന്ന അടുത്ത സിനിമയിലും ദേവനന്ദയ്ക്ക് മനോരമായ ഒരു വേഷമുണ്ടെന്ന് അദ്ദേഹം ജന്മദിനം ആശംസകൾ നേർന്നുള്ള കുറിപ്പിൽ പങ്കുവച്ചു.

“നീ എനിക്ക് ഒരു അത്ഭുതം.. പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽനിന്ന് കാണാൻ ഓര്ഗ് ആഗ്രഹം. ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനം ഉണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം, അത് ഞാൻ തരുന്നു. എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ..”, ജന്മദിന ആശംസകൾ നേർന്നുകൊണ്ട് തിരക്കഥാകൃത്തായ അഭിലാഷ് പിള്ള കുറിച്ചു.