‘കൂട്ടുകാരികൾക്ക് ഒപ്പം ജന്മദിനം ആഘോഷമാക്കി നടി മീന, താരമായി കനിഹ..’ – ഫോട്ടോസ് കാണാം

‘കൂട്ടുകാരികൾക്ക് ഒപ്പം ജന്മദിനം ആഘോഷമാക്കി നടി മീന, താരമായി കനിഹ..’ – ഫോട്ടോസ് കാണാം

മലയാളികളുടെ പ്രിയനടി മീന തന്റെ 45-ഞ്ചാം ജന്മദിനം സഹപ്രവർത്തരക്കായസിനിമ താരങ്ങൾക്കും മറ്റു സുഹൃത്തുകൾക്കും ഒപ്പം അടിച്ചുപൊളിച്ചു ആഘോഷിച്ചു. സെപ്റ്റംബർ 16-നായിരുന്നു താരത്തിന്റെ ജന്മദിനം എങ്കിലും ആഘോഷം ഒരാഴ്ചയോളം നിറഞ്ഞ് നിന്നിരുന്നുവെന്ന് വേണം മീനയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്ന് മനസ്സിലാക്കാൻ.

നടിമാരായ സ്നേഹ, സംഗീത, കനിഹ, പ്രീത ഹരി, നടൻ ജയം രവിയുടെ ഭാര്യ ആരതി രവി, നടൻ അരുൺ വിജയ്‌യുടെ ഭാര്യ ആരതി തുടങ്ങി നിരവധി സുഹൃത്തുക്കൾ മീനയുടെ ജന്മദിനത്തിൽ ഒത്തുകൂടി. എല്ലാവർക്കും ഒരുമിച്ച് മീന കേക്ക് മുറിച്ചു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

മീനയുടെ ബർത്ത്ഡേ ഫങ്ക്ഷൻ പോകുന്നതിന് മുമ്പ് കാറിൽ ഇരുന്ന് കനിഹ എടുത്ത സെൽഫികളും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാണ്. പഴയ നടിമാരുടെ സൗഹൃദവും ഒത്തുകൂടലും ഒന്നും ഇന്നത്തെ തലമുറയിലെ നടിമാർക്ക് ഇല്ലായെന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ മീനയും കനിഹയും സ്നേഹയും എല്ലാം ഇന്നും സുന്ദരികളാണെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

അശോകർഷ് മീനയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദൃശ്യം 2-വിന് മോഹൻലാലിൻറെ നായികയായി വീണ്ടും മീന വരികയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് മീന അഭിനയിക്കുന്നത്. ഇതിൽ കനിഹയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്നതാണ് പുതിയ ഫോട്ടോസ്.

CATEGORIES
TAGS