‘സംസ്ഥാന അവാർഡ് – മികച്ച നടനായി മമ്മൂട്ടി! വിൻസി അലോഷ്യസ് മികച്ച നടി..’ – ഏറ്റെടുത്ത് ആരാധകർ

53-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിലൂടെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അതിശക്തമായ മത്സരമായിരുന്നു ഈ തവണ നടന്നത്. ബംഗാളി ചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഈ തവണ പ്രധാന ജൂറി അധ്യക്ഷനായത്.

154 ചിത്രങ്ങളായിരുന്നു ഈ തവണ അവാർഡിന് വേണ്ടി ജൂറിക്ക് മുമ്പിൽ സമർപ്പിച്ചത്. 49 സിനിമകളായിരുന്നു അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19 പുതിയ സംവിധായകരാണ് ഈ വർഷം സംവിധാന രംഗത്തേക്ക് വന്നത്. മികച്ച സംവിധായകനായി മഹേഷ് നാരായണൻ അറിയിപ്പ് എന്ന സിനിമയ്ക്ക് അർഹനായി. നൻപകൽ നേരത്ത് മയക്കത്തിന് മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി വിൻസി അലോഷ്യസ്. പ്രതേക ജൂറി അവാർഡിൽ മികച്ച നടനായി കുഞ്ചാക്കോ ബോബനും അലെൻസിയറും അർഹരായി.

മികച്ച കഥാകൃത്ത് കമൽ കെ എം ചിത്രം പട. മികച്ച തിരക്കഥാകൃത്തായി ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയ്ക്ക് വേണ്ടി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഏറ്റുവാങ്ങും. മികച്ച സംഗീതസംവിധായകനായി ഡോൺ വിൻസെന്റ്(ന്നാ താൻ കേസ് കൊട്). മികച്ച പിന്നണി ഗായികയായി മൃദുല വാര്യരും (ഗാനം- മയിൽ‌പീലി ഇളകുന്നു കണ്ണാ) പിന്നണി ഗായകനായി കബിൽ കപിലനും(ഗാനം – കനവേ..) തിരഞ്ഞെടുക്കപ്പെട്ടു. തന്മയ, മാസ്റ്റർ ഡാവഞ്ചി എന്നിവരായിരുന്നു മികച്ച ബാലതാരങ്ങൾ.

മികച്ച കുട്ടികളുടെ ചിത്രമായി ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൂട്ടി 90സ് കിഡ്സ്’ എന്ന സിനിമയ്ക്കാണ് ലഭിച്ചത്. മികച്ച നവാഗത സംവിധായകനായി ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയ്ക്ക് ഷാഹി കബീർ സ്വന്തമാക്കി. മികച്ച ജനപ്രിയ സിനിമയായി ;ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവനടി ദേവി വർമ്മ. സ്വഭാവ നടൻ പിവി കുഞ്ഞികൃഷ്ണൻ. സി.എസ് വെങ്കടേശ്വരന്റെ ‘സിനിമയുടെ ഭാവനാദേശങ്ങള്‍’ ആണ് മികച്ച ഗ്രന്ഥമായി തിരഞ്ഞെടുത്തത്.