‘വിനായകൻ എതിരെ കേസ് വേണ്ട! അച്ഛൻ ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ ചെയ്യും..’ – പ്രതികരിച്ച് ചാണ്ടി ഉമ്മൻ

അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് യാത്രാമൊഴി നൽകി കഴിഞ്ഞിരിക്കുകയാണ് മലയാളികൾ. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹത്തിന് യാത്രയാക്കാൻ വന്ന ജനപ്രവാഹം കണ്ടാൽ തന്നെ വ്യക്തമാണ്. രണ്ടര ദിവസം നീണ്ട നിന്ന വിലാപയാത്രയും പൊതുദർശനവും സംസ്കാര ചടങ്ങുകളിലുമെല്ലാം ജനങ്ങൾ ഇരച്ചെത്തി.

അത്രത്തോളം കുഞ്ഞൂഞ്ഞിനെ മലയാളികൾ സ്നേഹിച്ചിരുന്നു. അപ്പോൾ അതെ നേതാവിനെ കുറിച്ച് ഒരാൾ മോശം പറഞ്ഞാൽ ആളുകൾ വെറുതെയിരിക്കുമോ? നടൻ വിനായകൻ അർദ്ധരാത്രിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അപമാനിച്ച് വീഡിയോ ചെയ്തത് അത്രത്തോളം വിമർശനവും പ്രതിഷേധവും കേൾക്കാനും കാരണം അതാണ്. വിനായകന് എതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു പലരും.

പക്ഷേ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ പക്ഷേ വേറിട്ടൊരു അഭിപ്രായമാണ് ഉള്ളത്. ഒരുപക്ഷേ ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോഴാണ് ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായതെങ്കിൽ അദ്ദേഹം പറയുന്നത് തന്നെയാണ് മകനും പറഞ്ഞിരിക്കുന്നത്. ‘ഒന്നും ചെയ്യണ്ട, കേസ് എടുക്കരുത്. അദ്ദേഹം എന്തോ സാഹചര്യത്തിൽ അത് പറഞ്ഞു. ഞാൻ അത് ശ്രദ്ധിച്ചുകൂടിയില്ല. ഇപ്പോൾ പത്രക്കാർ പറഞ്ഞപ്പോഴാണ് ഞാൻ ഇത് അറിയുന്നത്.

ഒരു പ്രശ്നവുമില്ല. ഒരു കേസും വേണ്ട! അദ്ദേഹത്തിന് അഭിപ്രായംസ്വാതന്ത്ര്യം നടത്താനുള്ള ഇടമുണ്ട്. എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്തെങ്കിലും പറഞ്ഞാൽ തന്നെ എന്റെ പിതാവ് എന്തായിരിക്കും പറയുക. അത് തന്നെയാണ് പറയാനുള്ളത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിലും ഇതേ പറയുകയുള്ളായിരുന്നു..”, ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞെങ്കിലും പ്രവർത്തകരുടെ ഇടയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിനായകനെതിരെയുള്ളത്.