‘നാല്പത്തിയെട്ടിന്റെ നിറവിൽ നടി ആശ ശരത്ത്!! കാനഡയിൽ ആഘോഷമാക്കി താരം..’ – ഫോട്ടോസ് വൈറൽ

നർത്തകി എന്ന രീതിയിൽ മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന ഒരാളായിരുന്നു ആശ ശരത്ത്. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയ ആശ ശരത്ത് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്തു. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കാൻ ആശയ്ക്ക് സാധിക്കുകയും ചെയ്തു.

ആ സീരിയലിൽ തരംഗമായി മാറിയതോടെയാണ് ആശയ്ക്ക് സിനിമകളിലും അവസരം ലഭിച്ചത്. ഫ്രൈഡേ എന്ന സിനിമയിലാണ് ആശ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ സിനിമകളിൽ സ്ഥാനം ഉറപ്പിച്ചത്, ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി അഭിനയിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ്. ദൃശ്യത്തിലെ ഐജി ഗീതപ്രഭാകറായി മികച്ച പ്രകടനമായിരുന്നു ആശ ശരത്ത് കാഴ്ചവച്ചിരുന്നത്.

അതിന് ശേഷം കൈനിറയെ സിനിമകളാണ് ആശയ്ക്ക് ലഭിച്ചത്. പിന്നീട് സീരിയലുകളിൽ അഭിനയിക്കേണ്ട അവസരം തേടിപ്പോകാൻ ആശയ്ക്ക് സമയം ഇല്ലായിരുന്നു. ആശ സീരിയലുകൾ ചെയ്യുന്നത് നിർത്തി. ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങൾ സിനിമയിൽ ആശയ്ക്ക് ലഭിച്ചു. പീസ് എന്ന സിനിമയാണ് ആശയുടെ അവസാനം പുറത്തിറങ്ങിയത്. ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസ് എന്ന പരിപാടിയിൽ ജഡ്ജ് ആയിരുന്നു ആശ.

ആശയുടെ മൂത്തമകളുടെ വിവാഹം ഈ അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിശേഷംകൂടി വന്നെത്തിയിരിക്കുകയാണ്. ആശ തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോൾ. കുടുംബത്തിന് ഒപ്പം കാനഡയിലാണ് ആശ ഈ തവണത്തെ ജന്മദിനം ആഘോഷിച്ചത്. ഭർത്താവും ഇളയമകളും ആശയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആശ ശരത്ത് പങ്കുവച്ചിട്ടുണ്ട്.