‘തമന്നയെ കടത്തിവെട്ടി ഗായത്രിയുടെ കാവാലയ്യ ഡാൻസ്!! പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

തൃശൂർ സ്ലാങിലൂടെ നായികയായി അഭിനയിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. നിരവധി സിനിമകളിൽ നായികയായി ഇതിനോടകം അഭിനയിച്ചിട്ടുള്ള ഗായത്രി സമൂഹ മാധ്യമങ്ങളിൽ ധാരാളം ട്രോളുകൾ വാങ്ങിയിട്ടുള്ള ഒരു നടി കൂടിയാണ്. അഭിമുഖങ്ങളിലും അല്ലാതെയും പറയുന്ന കാര്യങ്ങളാണ് ഇത്രയും വിമർശനങ്ങൾ കിട്ടാൻ കാരണം.

എങ്കിലും അതൊന്നും വകവയ്ക്കാതെ സജീവമായി നിൽക്കാൻ ഗായത്രി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ‘കാവാലയ്യ’ എന്ന ജയിലറിലെ ഗാനത്തിന് ചുവടുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഗായത്രി സുരേഷ്. ജയിലറിലെ നായികയായ തമന്ന തകർത്ത് ഡാൻസ് ചെയ്ത പാട്ടിനാണ് ഗായത്രിയുടെ വേർഷൻ വന്നിരിക്കുന്നത്. തമന്നയെ കടത്തിവെട്ടിയെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ ചിലർ ഗായത്രിയുടെ ഡാൻസ് കണ്ടിട്ട് മോശം അഭിപ്രായങ്ങളും ഇട്ടിട്ടുണ്ട്. ‘ഇതോടു കൂടി കാവാല മരിച്ചിരിക്കുന്നു.. ശുഭം!, ആരും കാണാതിരിക്കാനാ തോന്നുന്നു ഏതോ തൊടിയിൽ പോയി കാവലിക്കുന്നത്, ലോ ബഡ്ജറ്റ് തമന്ന, ലെ തമന്ന : മേരാ കാവാല മർഗയാ, എന്താ വരാത്തത് എന്ന് ഓർത്തിരിക്കാർന്നു. തൃപ്തിയായി, നീ ഇത് എന്ത് മാങ്ങാത്തൊലിയാ കാണിക്കുന്നേ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്തായാലും ഒരു ലക്ഷത്തിൽ അധികം വ്യൂസ് ഇതിനോടകം ഗായത്രിയുടെ കാവാലയ്യ ഡാൻസിന് കിട്ടിയിട്ടുണ്ട്. വിബിൻ രവീന്ദ്രനാണ് വീഡിയോ എടുത്തിരിക്കുന്നത്. രജനികാന്ത് കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ജയിലറിലെ ഗാനം ഇതിനോടകം 45 മില്യൺ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയനടനായ മോഹൻലാൽജയിലറിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന് പുറത്തുവിട്ടിരുന്നു.