‘എന്റെ ഇച്ചാക്കയ്ക്ക് പ്രതേക സ്നേഹം! അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ..’ – പോസ്റ്റ് വായിക്കാം

53-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച നടൻ മോഹൻലാൽ. മോഹൻലാലിന് ഏറെ പ്രിയപ്പെട്ട മമ്മൂട്ടിയാണ് ഈ തവണ സംസ്ഥാന അവാർഡിൽ മികച്ച നടനായി തിരാഞ്ഞെടുക്കപ്പെട്ടത്. എഴുപത്തിരണ്ടാം വയസ്സിലാണ് മമ്മൂട്ടിയെ തേടി വീണ്ടുമൊരു സംസ്ഥാന അവാർഡ് എത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത്.

ലിജോയുടെ അടുത്ത പടത്തിലെ നായകനും കൂടിയായ മോഹൻലാൽ അവാർഡ് ജേതാക്കളെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു. “2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കായി മുഴുവൻ പേർക്കും വലിയയൊരു കൈയടി.. മമ്മൂട്ടിക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും.. എന്റെ ഇച്ചാക്ക, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് അഭിനന്ദനങ്ങൾ.

മുന്നോട്ടും ഗംഭീരമായി തുടരുക..”, മോഹൻലാൽ കുറിച്ചു. ലിജോയുടെ നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മമ്മൂട്ടിക്ക് ഒപ്പം അവസാനം വരെ പിടിച്ച് നിന്ന കുഞ്ചാക്കോ ബോബൻ, അലെൻസിയർ എന്നിവർക്ക് ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹരാവുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് അവാർഡ് ജൂറി പ്രതേകം എടുത്തുപറയുകയും ചെയ്തിരുന്നു.

ജയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ 2 ഭാഷകള്‍, 2 ദേശങ്ങള്‍, 2 സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭയാണ് മമ്മൂട്ടിയെന്ന് ജൂറി വിലയിരുത്തി. അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാലിട്ട പോസ്റ്റിന് താഴെ ചിലർ അദ്ദേഹത്തെ വിമർശിച്ചിട്ടുമുണ്ട്. മമ്മൂട്ടിയെ കണ്ടുപഠിക്കൂ, നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കൂ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.