‘അഴകി എന്നെ വിവാഹം ചെയ്യുമോ!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി മാളവിക ശ്രീനാഥ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ചെറിയ കഥാപാത്രം ആണെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ വരവോടെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യുന്നതിന് മുമ്പ് തന്നെ ആരാധകരെ ലഭിക്കാറുണ്ട്. ചെറിയ വേഷമാണെങ്കിൽ കൂടിയും പ്രേക്ഷകർ ഓർത്തിക്കുന്ന കഥാപാത്രമാണെങ്കിൽ ഇത് സംഭവിക്കാറുണ്ട്.

അഹമ്മദ് കബീർ സംവിധാനം ചെയ്ത 2021-ൽ ഒടിടി റിലീസായി ഇറങ്ങിയ ചിത്രമായിരുന്നു മധുരം. ജോജു ജോർജ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ ധാരാളം സഹറോളുകളിൽ തിളങ്ങിയ താരങ്ങളുമുണ്ടായിരുന്നു. വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ കൂടിയും പ്രേക്ഷകർ ആ സിനിമയിൽ ഓർത്തിക്കുന്ന ഒരു കഥാപാത്രമായിരുന്നു നീതു.

ഹോസ്പിറ്റലിൽ പശ്ചാത്തലത്തിൽ നടക്കുന്ന ആ സിനിമയിൽ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മാളവിക ശ്രീനാഥ് എന്ന പുതുമുഖമായിരുന്നു. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും മാളവിക അത് ഭംഗിയായി ചെയ്തിരുന്നു. അതിന് ശേഷം നിവിൻ പൊളി പ്രധാന വേഷത്തിൽ എത്തി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റിലും മാളവിക ഒരു പ്രധാന വേഷം ചെയ്തിരുന്നു.

ആസിഫ് അലി നായകനാകുന്ന കാസർഗോഡ് എന്ന സിനിമയാണ് ഇനി മാളവികയുടെ പുറത്തിറങ്ങാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മാളവിക സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ തന്റെ പുത്തൻ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. കായ ഓൺലൈൻറെ സാരിയിൽ മുസമ്മിൽ മൂസാ എടുത്ത ഫോട്ടോസാണ് മാളവിക പോസ്റ്റ് ചെയ്തത്. മാളവിക തന്നെയാണ് മേക്കപ്പും ചെയ്തത്.

CATEGORIES
TAGS