‘മാളവികയുടെ ഇഷ്ട വസ്ത്രം കണ്ടെത്തി ആരാധകർ!! വേഷ്ടിയിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് കാണാം

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരു ഗ്ലാമറസ് താരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു താരസുന്ദരിയാണ് നടി മാളവിക മോഹനൻ. മലയാളിയായ മാളവിക ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മാളവികയുടെ അച്ഛനും സിനിമ മേഖലയിൽ ഏറെ പ്രശസ്തനായ ഒരാളാണ്. കെ.യു മോഹനൻ എന്ന ഛായാഗ്രാഹകനാണ് മാളവികയുടെ അച്ഛൻ. അച്ഛന്റെ പാത പിന്തുടർന്ന് മാളവികയും സിനിമയിലേക്ക് എത്തി.

മോഡലിംഗ് രംഗത്ത് കരിയർ തുടങ്ങിയ മാളവിക മമ്മൂട്ടിയുടെ ഒപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചാണ്. അതിൽ മമ്മൂട്ടിയുടെ ശ്രദ്ധപിടിച്ചു പറ്റുകയും മകന്റെ നായികയായി അഭിനയിക്കാൻ ഓഫർ കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് മാളവിക ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിൽ അരങ്ങേറുന്നത്. പക്ഷേ നിർഭാഗ്യവശാൽ ആ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

മാളവികയുടെ കരിയറിൽ പതിയെ പതിയെ മാറ്റങ്ങൾ വന്നു. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിന് ശേഷം മാളവികയ്ക്ക് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പേട്ടയിൽ രജനിക്ക് ഒപ്പം വേഷം ചെയ്തു. അത് കഴിഞ്ഞ് വിജയുടെ നായികയായി തമിഴിൽ വീണ്ടും അഭിനയിച്ചു. ലോകേഷും വിജയും ഒന്നിച്ച മാസ്റ്റർ തിയേറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് ധനുഷ് ചിത്രത്തിൽ നായികയായി.

ഇപ്പോൾ ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മാളവിക. മാളവികയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഡ്രസ്സ് ഏതാണെന്ന് ആരാധകർ കണ്ടുപിടിച്ചിരിക്കുകയാണ്. സ്ഥിരമായി മാളവിക വേഷ്ടിയിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം ആ ഡ്രസ്സ് ധരിച്ചുള്ള ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരുന്നു. “വേഷ്ടി ഘട്ടം അടുത്തൊന്നും അവസാനിക്കില്ല..” എന്ന ക്യാപ്ഷനാണ് മാളവിക അതിന് നൽകിയത്.

CATEGORIES
TAGS