‘മഞ്ഞയിൽ സൂര്യശോഭ പോലെ തിളങ്ങി മാളവിക മേനോൻ, അടാർ ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ആൽബം പാട്ടിലൂടെ അഭിനയ ജീവിതം തുടങ്ങി, പിന്നീട് സിനിമയിലേക്ക് എത്തുകയും ചെറിയ വേഷങ്ങളിൽ നിന്ന് നായികയായി മാറുകയും ചെയ്ത നടിയാണ് മാളവിക മേനോൻ. പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ അനിയത്തി വേഷം ചെയ്ത മാളവിക പ്രേക്ഷകരുടെ ശ്രദ്ധ ആദ്യമായി നേടുന്നത്. 916 എന്ന സിനിമയിലാണ് മാളവിക മേനോൻ ആദ്യമായി നായികയായി അഭിനയിക്കുന്നത്.

പിന്നീട് മാളവിക ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഒരു സമയം കഴിഞ്ഞ് മാളവിക വലിയ സിനിമകളുടെ ഭാഗമാകാൻ തുടങ്ങി. വലിയ സിനിമകളിൽ ചെറിയ വേഷമാണെങ്കിൽ കൂടിയും മാളവിക ചെയ്യാൻ തുടങ്ങി. 2018 മുതലാണ് മാളവിക ഒരുപാട് വലിയ സിനിമകളുടെ ഭാഗമായി തുടങ്ങിയത്. കഴിഞ്ഞ വർഷം തന്നെ മാളവിക അഭിനയിച്ച നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. ഇതിൽ പലതും സൂപ്പർസ്റ്റാറുകളുടെ സിനിമകൾ ആയിരുന്നു.

ഈ വർഷം മാളവികയുടെ സിനിമ ഇറങ്ങുന്നുണ്ട്. പദ്മിനി, കുറുക്കൻ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മാളവിക ഉദ്‌ഘാടന ചടങ്ങുകളിൽ അതിഥിയായി എത്താറുണ്ട്. മാളവികയെ കാണാൻ ഒരുപാട് പേർ വരാറുമുണ്ട്. ഈ കഴിഞ്ഞ ദിവസവും മാളവിക ഒരു ഉദ്‌ഘാടന ചടങ്ങളിൽ പങ്കെടുത്തിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച ടോണിസ് സ്പയുടെ ഉദ്ഘാടന നിർവ്വഹിക്കാൻ മാളവിക എത്തിയിരുന്നു. മഞ്ഞ നിറത്തിലെ ഔട്ട് ഫിറ്റിലാണ് മാളവിക എത്തിയത്. സൂര്യ ശോഭയെ പോലെ തിളങ്ങി നിൽക്കുന്ന മാളവികയെ ചിത്രങ്ങളിൽ കാണാം. ജെസോ ഫാഷൻസിന്റെ ഔട്ട് ഫിറ്റാണ് മാളവിക ധരിച്ചത്. പ്രമോദ് ഗംഗാധരനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിത്യയാണ് മേക്കപ്പ് ചെയ്തത്.