‘വിജയ് ചിത്രത്തെ പിന്നിലാക്കി ജയിലർ! അടുത്ത ലക്ഷ്യം കമൽ ഹാസന്റെ വിക്രം..’ – ഏറ്റെടുത്ത് ആരാധകർ

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറികൊണ്ടിരിക്കുകയാണ്. മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയ വലിയ തെന്നിന്ത്യൻ താരങ്ങൾ അതിഥി വേഷങ്ങളിൽ അഭിനയിച്ച സിനിമ ഞായറഴ്ചയോടെ മുന്നൂറ് കോടി പിന്നിട്ടു കഴിഞ്ഞു എന്നാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് ഞായറഴ്ച മാത്രം ഏഴ് കോടിയാണ് ചിത്രം നേടിയത്.

ജയിലർ ആദ്യ നാല് ദിവസം കൊണ്ട് 300 കോടിയിൽ അധികം നേടിയതിന്റെ റിപ്പോർട്ടുകൾ സിനിമ ട്രക്കേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ദിനം 95 കോടിയും രണ്ടാം ദിനം 56 കോടിയും മൂന്നാം ദിനം, 68 കോടിയും നാലാം ദിനമായ ഞായറഴ്ച 82 കോടിയും രൂപയുമാണ് നേടിയത്. വേൾഡ് വൈഡ് കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് ചിത്രമായ വാരിസിനെ പിന്തള്ളി കഴിഞ്ഞിരിക്കുകയാണ് ജയിലർ.

വാരിസ് 300 കോടിയാണ് നേടിയത്. പൊന്നിയൻ സെൽവത്തിന്റെ രണ്ട് ഭാഗങ്ങളും അതുപോലെ കമൽ ഹാസൻ നായകനായ വിക്രം എന്നിവയാണ് ഇനി മുന്നിലുള്ള അടുത്ത സിനിമകൾ. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇത് കൂടാതെ രജനിയുടെ തന്നെ 2.0 മൂന്നാമതുണ്ട്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ കളക്ഷൻ തകർക്കപ്പെടുമോ എന്ന് സംശയമാണെങ്കിലും രണ്ടാമത് എത്താൻ സാധ്യത ഏറെയാണ്.

ഇപ്പോഴും തിയേറ്ററിൽ വലിയ രീതിയിലുള്ള ആളുകളാണ് എത്തുന്നത്. കബാലി, ബിഗിൽ, എന്തിരൻ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് സിനിമകൾ. കേരളത്തിൽ ഒരു തമിഴ് സിനിമ നേടിയ ഏറ്റവും കളക്ഷൻ സ്വന്തമാക്കിയിട്ടുള്ളത് വിക്രമാണ്. 40 കോടിയാണ് വിക്രം കേരളത്തിൽ നിന്ന് നേടിയത്. ജയിലർ ഇതുവരെ കേരളത്തിൽ നിന്ന് 24 കോടി രൂപ നേടി കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങൾ വിക്രം കേരള കളക്ഷൻ ജയിലർ തകർക്കുമോ എന്നും മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.