‘ഇരുപത്തിനാലാം ജന്മദിനം ആഘോഷിച്ച് നടി അന്ന ബെൻ, കേക്ക് മുറിച്ച് താരം..’ – ഫോട്ടോസ് വൈറൽ

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പാലത്തിന്റെ മകളായ അന്ന പക്ഷേ അച്ഛന്റെ പേര് പറഞ്ഞ് സിനിമയിലേക്ക് എത്തിയ ഒരാളല്ല. കുമ്പളങ്ങി നൈറ്റിസിന്റെ ഓഡിഷനിൽ പങ്കെടുത്ത് അതിൽ വിജയിച്ച് നായികയായി മാറിയ ഒരാളാണ്. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായി മാറി.

അന്ന അഭിനയിച്ച ആദ്യ നാല് സിനിമകളും പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന രീതിയിലുള്ള പ്രകടനങ്ങളായിരുന്നു. ഹെലൻ, കപ്പേള, നാരദൻ, നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ത്രിശങ്കുവാണ് അന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. കപ്പേള സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു അന്ന.

f

അതുപോലെ ഹെലനിലെ പ്രകടനത്തിനും സംസ്ഥാന അവാർഡിൽ തന്നെ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായി. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അന്നയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നിട്ട് അവസാനം എന്ന സിനിമയാണ് അന്നയുടെ ഇനി വരാനുള്ള ചിത്രം. ഇതുവരെ മലയാളത്തിൽ മാത്രമാണ് അന്ന അഭിനയിച്ചിട്ടുള്ളത്. ആദ്യ തമിഴ് സിനിമ കൊട്ടുകാളി പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്.

ഈ കഴിഞ്ഞ ദിവസമായിരുന്നു അന്നയുടെ ജന്മദിനം. ഇരുപത്തിനാലാം ജന്മദിനം അന്ന സുഹൃത്തുക്കളും കസിൻസിനും ഒപ്പം ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ചാണ്‌ അന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് അന്നയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടത്. ഫ്രണ്ട്സ് ഫ്രെയിം ആണ് ഫോട്ടോസ് എടുത്തത്.