‘പാലക്കാടിന്റെ ചൂടിൽ ഗൗണിൽ തിളങ്ങി മാളവിക, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ആസിഫ് അലിയുടെ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ആസിഫ് അഭിനയിച്ച 916 എന്ന സിനിമയിൽ നായികയായി അഭിനയിച്ച മാളവിക അതിന് മുമ്പ് പൃഥ്വിരാജ് ചിത്രമായ ഹീറോയിൽ അദ്ദേഹത്തിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ചിരുന്നു. അഞ്ച് വർഷത്തോളം പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ താരം പോയി.

2018 മുതൽ മാളവിക സഹനടി വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അതും നായികയായി തിളങ്ങി നിൽക്കേണ്ട പ്രായത്തിലായിരുന്നു മാളവികയുടെ ഈ തീരുമാനം. ചെറിയ വേഷമാണെങ്കിലും കൂടിയും വലിയ സിനിമകളുടെ ഭാഗമാവാൻ മാളവിക ശ്രദ്ധിച്ചു. അങ്ങനെ സൂപ്പർസ്റ്റാർ സിനിമകളിലും മാളവിക അത്തരത്തിൽ കഥാപാത്രങ്ങൾ ചെയ്ത ധാരാളം ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഏഴോളം സിനിമകളിലാണ് മാളവിക അഭിനയിച്ചത്. തമിഴിൽ നായികയായി അഭിനയിച്ച അരുവാ സണ്ട എന്ന ചിത്രമാണ് മാളവികയുടെ അവസാനമായി ഇറങ്ങിയത്. മലയാളത്തിലും ഇനി നായികാ വേഷങ്ങളിൽ മാളവിക തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമ അഭിനയം കഴിഞ്ഞാൽ മാളവിക സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതിന് ഒപ്പം ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് പുതിയതായി ആരംഭിച്ച സി.എം മൊബൈൽസിന്റെ ഉദ്‌ഘാടന ചടങ്ങളിൽ നടിമാരായ അന്ന രാജനും പ്രയാഗ മാർട്ടിനും ഒപ്പം മാളവിക മേനോനും അതിഥിയായി എത്തിയിരുന്നു. കൂട്ടത്തിൽ മാളവികയാണ് കൂടുതൽ തിളങ്ങിയത്. മാളവികയുടെ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോസ് നിറത്തിലെ ഗൗൺ ധരിച്ചാണ് മാളവിക ചടങ്ങളിൽ പങ്കെടുത്തത്.

CATEGORIES
TAGS Palakkad