‘ഹണി റോസ് ആകാൻ പഠിക്കുക ആണോ!! ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് മാളവിക മേനോൻ. നായികയായി കരിയർ ആരംഭിച്ച മാളവിക പിന്നീട് ചെറിയ വേഷങ്ങളിൽ ആണെങ്കിൽ കൂടിയും സിനിമയിൽ വളരെ സജീവമായി നിൽക്കാൻ ശ്രമിക്കാറുണ്ട്. 2018-ന് ശേഷമാണ് മാളവിക സഹനടി വേഷങ്ങളിലേക്ക് ഒതുങ്ങി കൂടിയത്. ചെറിയ പ്രായത്തിൽ തന്നെ നായികയായ ഒരാളാണ് മാളവിക.

അതുകൊണ്ട് തന്നെ ഇപ്പോൾ സഹനടി വേഷങ്ങളിലേക്ക് ഒതുങ്ങി പോകുന്നത് താരത്തിന്റെ കടുത്ത ആരാധകർക്ക് അത്ര ഇഷ്ടമൊന്നുമില്ല. കഴിഞ്ഞ വർഷം ആകെ രണ്ട് സിനിമകളിൽ മാത്രമാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഉദ്‌ഘാടനങ്ങളിലൂടെ മാളവിക പൊതുനരംഗത്ത് വളരെ സജീവമായി നിൽക്കുകയും ചെയ്തു. ഈ അടുത്തിടെയും മാളവിക ഉദ്‌ഘാടനത്തിൽ തിളങ്ങിയ ദൃശ്യങ്ങൾ വന്നിരുന്നു.

ഹണി റോസിന് ശേഷം ഉദ്‌ഘാടനങ്ങളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മാളവിക. സിനിമ ഇല്ലെങ്കിലും ഇങ്ങനെ പിടിച്ചുനിൽക്കാം എന്നൊക്കെ ചിലർ താരത്തിനെ അത് പറഞ്ഞ് വിമർശിക്കാറുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ കുറുക്കനാണ് മാളവികയുടെ അവസാനമിറങ്ങിയ ചിത്രം. ഗ്ലാമറസ് ലുക്കിലാണ് മാളവിക ഉദ്‌ഘാടനങ്ങളിൽ എത്താറുള്ളത്. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയാണ് മാളവികയുടെ അടുത്ത സിനിമ.

അതേസമയം മാളവികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ചിലർ കമന്റ് ഇട്ടിരിക്കുന്നത്. അഭിരാം ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിങ്‌സ് സ്റ്റൈലിങ്ങിൽ സെന്ററാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഏത് വേഷത്തിൽ വന്നാലും മാളവിക ലുക്ക് ആണെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.