‘പൂളിൽ നീന്തിക്കുളിച്ച് അവതാരക ലക്ഷ്മി നക്ഷത്ര, ഫുൾ മേക്കപ്പ് ആയിരുന്നല്ലേ എന്ന് കമന്റ്..’ – വീഡിയോ വൈറൽ

‘പൂളിൽ നീന്തിക്കുളിച്ച് അവതാരക ലക്ഷ്മി നക്ഷത്ര, ഫുൾ മേക്കപ്പ് ആയിരുന്നല്ലേ എന്ന് കമന്റ്..’ – വീഡിയോ വൈറൽ

സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരു കൂട്ടരാണ് ടെലിവിഷൻ അവതാരകർ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ ഷോകളിലൂടെ റിയാലിറ്റി ഷോകളിലൂടെ അവതാരകയായി എത്തുന്നവർക്ക് അതിൽ പങ്കെടുക്കാൻ എത്തുന്നവരേക്കാൾ ആരാധകരെ ലഭിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. വ്യത്യസ്തയാണ് അവതരണ രംഗത്ത് പിടിച്ചുനിൽക്കാൻ വേണ്ടത്.

കുറച്ച് വർഷങ്ങളായി ടെലിവിഷൻ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായി മാറി കൊണ്ടിരിക്കുന്ന ഒരാളാണ് ലക്ഷ്മി നക്ഷത്ര. തൃശൂർ സ്വദേശിനിയായ ലക്ഷ്മി നക്ഷത്ര, 2007 മുതൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയും അതിന് ശേഷം ചെറിയ ചെറിയ ഷോകളിൽ ചാനലുകളിൽ അവതാരകയായി മാറുകയും ചെയ്തിരുന്നു. ജീവൻ ടി.വിയിലെ റിയലി ടേസ്റ്റി എന്ന പ്രോഗ്രാമിലാണ് ആദ്യം അവതാരകയാവുന്നത്.

അതിന് ശേഷം പല ചാനലുകളിൽ അവതാരകയായി തിളങ്ങാൻ ലക്ഷ്മിയ്ക്ക് സാധിച്ചു. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ അവതാരകയായി എത്തിയ ശേഷമാണ് ലക്ഷ്മി ഒരുപാട് ആരാധകരെ ലഭിച്ചത്. ഇപ്പോൾ അത് പല സീസണുകളായി ഏകദേശം 5 വർഷത്തോളം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഇൻസ്റ്റയിൽ 16 ലക്ഷം ഫോളോവേഴ്സാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ഉള്ളത്. യൂട്യൂബ് ചന്നലും സ്വന്തമായിയുണ്ട്.

വയനാട്ടിലെ കോൺടൂർ ഐലൻഡ് എന്ന റിസോർട്ടിലെ പൂളിൽ നീന്തി കുളിക്കുന്നതിന്റെ ഒരു വീഡിയോ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പൂൾ വൈബ് എന്ന ക്യാപ്ഷനാണ് അതിന് ലക്ഷ്മി നൽകിയിരുന്നത്. വീഡിയോ ഇട്ട എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ ലക്ഷ്മി. വീഡിയോയുടെ താഴെ ഫുൾ മേക്കപ്പ് ആയിരുന്നല്ലേ എന്നൊക്കെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. പോരാത്തതിന് രസകരമായ വേറെയും കുറെ കമന്റുകൾ വന്നിട്ടുമുണ്ട്.

CATEGORIES
TAGS