‘മാലാഖ മുന്നിൽ നിൽക്കുന്നത് പോലെ!! തമിഴ് പെൺകുട്ടിയുടെ ലുക്കിൽ നടി വീണ നന്ദകുമാർ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ ഒരു മാലാഖയായി കടന്നുവന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് നടി വീണ നന്ദകുമാർ. ആസിഫ് അലി ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ വീണ അതിന് മുമ്പ് തന്നെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കടംകഥ എന്ന ചിത്രത്തിലാണ് വീണ ആദ്യമായി അഭിനയിക്കുന്നത്.

അതിന് ശേഷം തമിഴിൽ തൊട്ര എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ശേഷമാണ് ആസിഫ് ചിത്രത്തിലേക്ക് എത്തുന്നത്. വീണയുടെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവായി അത് മാറുകയും ചെയ്തിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയിലെ റിൻസി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് വീണ നന്ദകുമാർ കാഴ്ചവച്ചത്. അതിന് ശേഷം വീണയെ തേടി കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി.

കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിൽ അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി വീണ ചെയ്തുകൊണ്ടേയിരുന്നു. അഭിമുഖങ്ങളിൽ പോലും വളരെ ശാന്തമായി സംസാരിക്കുകയും കാര്യം പറയുകയുമൊക്കെ ചെയ്യുന്ന ഒരാളാണ് വീണ. മമ്മൂട്ടിക്ക് ഒപ്പം ഭീഷ്മപർവം എന്ന ചിത്രത്തിലും വീണ അഭിനയിച്ചിരുന്നു. ഇനി ദിലീപിന്റെ നായികയാകാൻ ഒരുങ്ങുകയാണ് വീണ.

ദിലീപ് ചിത്രമായ വോയിസ് ഓഫ് സത്യനാഥനിലാണ് ഇപ്പോൾ വീണ അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വീണ പങ്കുവച്ചിരിക്കുന്ന ഒരു വെറൈറ്റി ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ ട്രഡീഷണൽ ഔട്ട് ഫിറ്റിൽ ചെയ്ത ഷൂട്ടത് എടുത്തിരിക്കുന്നത് വഫാറയാണ്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസാണ് വീണയെ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.