‘അമ്മയ്‌ക്കൊപ്പം കുടുക്ക് ഡാൻസുമായി നടി കൃഷ്ണപ്രഭ, പൊളിച്ചടുക്കി എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘അമ്മയ്‌ക്കൊപ്പം കുടുക്ക് ഡാൻസുമായി നടി കൃഷ്ണപ്രഭ, പൊളിച്ചടുക്കി എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങി പിന്നീട് സഹനടിയും സ്വഭാവനടിയുമായി ഒക്കെ അഭിനയിച്ച് താരമാണ് നടി കൃഷ്ണപ്രഭ. ഒരുപിടി നല്ല ഹാസ്യകഥാപാത്രങ്ങൾ അഭിനയിച്ച കൃഷ്ണപ്രഭ സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ് ഒരു വ്യത്യസ്തമായ കഥാപാത്രം ലഭിച്ച് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.

മോഹൻലാലിൻറെ ദൃശ്യം 2-വിലാണ് കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത്. കുറച്ച് സീനുകൾ ഉള്ളായിരുന്നുവെങ്കിൽ കൂടിയും കൃഷ്ണപ്രഭ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്നതായിരുന്നു. സിനിമയിലെ വളരെ പ്രധാനമായ ഒരു കഥാപാത്രം കൂടിയായിരുന്നു കൃഷ്ണപ്രഭ അഭിനയിച്ച മേരി.

അനൂപ് മേനോന്റെ കിംഗ് ഫിഷാണ് ഇനി പുറത്തിറങ്ങുള്ള ചിത്രം. കൃഷ്ണപ്രഭ 2019-ൽ അഭിനയിച്ച അളള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് എന്ന ചിത്രത്തിലെ മനോഹരമായ ഒരു പാട്ട് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ആ പാട്ടിന്റെ ഒരു പോർഷൻ ഡാൻസ് ചെയ്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ചിത്രത്തിലെ നായകനും നായികയുമായ ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറുമാണ് ആദ്യം ഇതിന്റെ ഡാൻസ് ചെയ്തത്. ഇപ്പോഴിതാ കൃഷ്ണപ്രഭ തന്റെ അമ്മയ്‌ക്കൊപ്പം ആ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ആര്യ ബഡായ്, അൻസിബ, ജോജു ജോർജ്, സരയു മോഹൻ, അനു മോൾ തുടങ്ങി നിരവധി താരങ്ങൾ ഉൾപ്പടെ ഒരുപാട് ആരാധകർ വീഡിയോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS