‘ജയസൂര്യയ്ക്ക് ഒപ്പം അനുഷ്‌ക ഷെട്ടി! നായികയെ അവതരിപ്പിച്ച് ‘കത്തനാർ’ ടീം..’ – കാത്തിരിപ്പോടെ ആരാധകർ

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയസൂര്യ നായകനായി എത്തുന്ന കത്തനാർ എന്ന ചിത്രം. ജയസൂര്യയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റുകളിൽ ഒന്നാണ് കത്തനാർ. വിവാദ പ്രസംഗത്തിന് ശേഷം ജയസൂര്യയുടെ കത്തനാറിന്റെ ഗ്ലിമ്പ്സ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടിട്ടില്ലാത്ത ഒരു മെക്കിങ്ങാണ് അതിൽ കാണുന്നത്.

സിനിമ അതിനോട് നീതി പുലർത്തിയാൽ തിരക്കഥയും ഗംഭീരമായാൽ വലിയ ഹിറ്റുകളിൽ ഒന്നായി കത്തനാർ മാറും. വൻ പ്രതികരണമാണ് അതിന് ലഭിച്ചത്. സീരിയൽ പോലെ എടുക്കുമെന്നാണ് ഒരുപക്ഷേ ഒട്ടുമിക്ക ആളുകളും പ്രതീക്ഷിച്ചിട്ടുണ്ടാവുക. പക്ഷേ ഗ്ലിമ്പ്സ് വീഡിയോ ഇറങ്ങിയതോടെ മലയാളികൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. 2024-ൽ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

മഹാമന്ത്രികനായ കത്തനാരുടെ കഥയാണ് അണിയറപ്രവർത്തകർ പറയാൻ ഉദ്ദേശിക്കുന്നത്. പഴയ സൂര്യ ടിവിയിലെ കത്തനാരുടെ കഥയായി സാമ്യമുണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും. മറ്റൊരു സന്തോഷ വാർത്ത കത്തനാറിലൂടെ മലയാളത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഒരു തെന്നിന്ത്യൻ നായിക. ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധനേടിയ അനുഷ്ക ഷെട്ടിയാണ് നായികയായി അഭിനയിക്കുന്നത്.

തമിഴിലും തെലുങ്കിലും അഭിനയിച്ച് അതിന് മുമ്പ് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അനുഷ്കയുടെ മലയാളത്തിൽ അരങ്ങേറ്റം കത്തനാരിലൂടെ ആവുമ്പോൾ ആരാധകർക്ക് ഇരട്ടി സന്തോഷമാണ്. നേരത്തെ സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഒറ്റക്കൊമ്പനിൽ അനുഷ്ക അരങ്ങേറുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. അതിന് മുമ്പ് അനുഷ്ക കത്തനാരിൽ അഭിനയിച്ചിരിക്കുകയാണ്.