‘പ്രണയാർദ്രരരായി നടി മിത്ര കുര്യനും ഭർത്താവ് വില്യമും, ക്യൂട്ട് കപ്പിളെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ചെറിയ വേഷങ്ങളിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ താരമാണ് നടി മിത്ര കുര്യൻ. പിന്നീട് നായികയായി മാറുകയും സഹനടിയായി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത മിത്ര മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്. വിസ്മയത്തുമ്പത്ത് എന്ന സിനിമയിലാണ് മിത്ര ആദ്യമായി അഭിനയിക്കുന്നത്. നായികയായി ആദ്യമായി അഭിനയിക്കുന്നത് ഗുലുമാൽ എന്ന സിനിമയിലാണ്.

പക്ഷേ 2010-ൽ പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന സിനിമയാണ് മിത്രയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ബോഡിഗാർഡിൽ നയൻതാരയുടെ കൂട്ടുകാരിയായി അഭിനയിച്ച് ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റിൽ തന്നെ ശ്രദ്ധനേടിയ മിത്ര അതെ സിനിമയുടെ തമിഴ് റീമേക്കിലും ആ വേഷത്തിൽ തന്നെ അഭിനയിച്ചു. അവിടെ മിത്ര അസിന്റെ കൂട്ടുകാരിയായ ശ്രദ്ധ നേടുന്ന വേഷമാണ് ചെയ്തിരുന്നത്.

മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റർ, ലേഡീസ് ആൻഡ് ജന്റിൽമാൻ തുടങ്ങിയ മലയാള സിനിമകളിലും മിത്ര ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലും ടെലിവിഷൻ സീരിയലുകളിലും മിത്ര അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തിലെ അമ്മ മകൾ എന്ന പരമ്പരയിലാണ് അവസാനമായി മിത്ര അഭിനയിച്ചത്. 2015-ലായിരുന്നു മിത്രയുടെ വിവാഹം. വില്യം ഫ്രാൻസിസാണ് മിത്രയുടെ ഭർത്താവ്.

ഒരു മകനും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മിത്ര, ട്രെയിന്റെ ബോഗിയിൽ തൂങ്ങി ഭർത്താവിന് സ്നേഹ ചുംബനം നൽകുന്ന ഒരു ഫോട്ടോ ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിട്ടുണ്ടായിരുന്നു. ഗോവയിലേക്ക് പോകുന്ന യാത്രയിലാണ് മിത്ര ഈ ഫോട്ടോ എടുത്തത്. വില്യം സിനിമയിൽ സംഗീത സംവിധായകനായി ജോലി ചെയ്യുകയാണ്. മിത്ര ഇനി വീണ്ടും സിനിമയിലേക്ക് വരണമെന്നാണ് ആരാധകരുടെ ആഗ്രഹം.