‘നടി അപർണ നായരുടെ ആത്മഹ ത്യ! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും..’ – എഫ്ഐആർ ഇങ്ങനെ

സിനിമ, സീരിയൽ നടിയായ അപർണ നായരുടെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. തിരുവനന്തപുരത്തെ കരമനയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അപർണയെ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു. രണ്ട് പെൺമക്കളുള്ള അപർണ എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് വാർത്ത വന്ന ആദ്യം പുറത്തുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ആർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല അപർണ അങ്ങനെ ചെയ്യും എന്നത്.

ഇപ്പോഴിതാ എഫ്ഐആര്‍ റിപ്പോർട്ട് പുറത്തുവന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായിരിക്കുകയാണ്. അപർണയുടെ ആത്മഹ ത്യയ്ക്ക് കാരണം ഭർത്താവിന് അമിതമായ മദ്യപാനവും അവഗണനയും ആണെന്ന് എഫ്ഐആര്‍. അപർണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് അപർണ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴിയിൽ പറയുന്നു.

ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്മക്കൾക്കും ഒപ്പമാണ് അപർണ താമസിച്ചിരുന്നത്. അപർണയുടെ സഞ്ജിതിന്റെയും രണ്ടാം വിവാഹം ആയിരുന്നു. അപർണയ്ക്ക് ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു അപർണയുടെയും സഞ്ജിതിന്റെയും വിവാഹം നടന്നത്. അതിൽ ഒരു മകളാണ് ഇവർക്കുള്ളത്. മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്ന് സഹോദരി മൊഴി നൽകി.

ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്ന ജോലി അപർണ രാജിവച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുനേരം അപർണ അമ്മയെ വിളിച്ച് വിഷമങ്ങൾ പറഞ്ഞ ശേഷം ഈ കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും സജീവമായ അപർണ അതിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം അതിയായ സന്തോഷിവതി ആയിട്ടായിരുന്നു.