‘ഈ വേഷത്തിൽ കാണാൻ എന്താ ഐശ്വര്യം! പട്ടുപാവാടയിൽ തിളങ്ങി നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച് കൈയടി നേടിയ താരമാണ് നയൻ‌താര ചക്രവർത്തി. മോഹൻലാൽ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ടിങ്കു മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് എത്തിയ നയൻ‌താര പിന്നീട് ഒരു സ്ഥിര സാന്നിദ്ധ്യമായി മാറുകയും ചെയ്തു. നിരവധി സിനിമകളിൽ ബാലതാരമായി വേഷം ചെയ്തു.

ബാലതാരമായി അഭിനയിച്ചത് മലയാളത്തിൽ മാത്രമാണ്. 2016-ലാണ് നയൻ‌താര അവസാനമായി ബാലതാരമായി അഭിനയിച്ചത്. ഇനി നായികയായി തുടക്കം കുറിക്കാനുള്ള പരിപാടിയിലാണ് നയൻ‌താര. അതും തമിഴിലൂടെയാണ് നായികയായി അരങ്ങേറാൻ പോകുന്നത്. തമിഴിൽ സൂപ്പർഹിറ്റായ ജന്റിൽമാൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് നയൻ‌താര നായികയായി അഭിനയിക്കാൻ പോകുന്നത്.

സിനിമയുടെ ടൈറ്റിൽ അന്നൗൻസ്മെന്റ് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ഷൂട്ടിംഗ് ഉടനെ തന്നെ ആരംഭിക്കും. സിനിമയിൽ വിജയമായാൽ വലിയയൊരു തുടക്കം തന്നെയായിരിക്കും നയൻതാരയ്ക്ക് ലഭിക്കുക. മലയാളത്തിൽ ഉടൻ തന്നെ നായികാ വേഷങ്ങളും ലഭിക്കും. ഓണം പ്രമാണിച്ച് നയൻ‌താര തന്റെ ആരാധകർക്ക് ആശംസകൾ നേരാൻ വേണ്ടി നയൻ‌താര ഒരു ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ ഓണം കഴിഞ്ഞെങ്കിലും അതിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻ‌താര. പട്ടുപാവാടയിലും ബ്ലൗസിലുമാണ് നയൻ‌താര തിളങ്ങിയത്. റോജൻ നാഥ്, അനന്തൻ സന്തോഷ് എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചകിത ഡിസൈൻസ് ആണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. മീര മാക്സ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ടെന്നും നായികയാകാനുള്ള ലുക്ക് ആയെന്നുമൊക്കെ കമന്റുകൾ വന്നിട്ടുണ്ട്.