‘എന്തിന് ഈ കടുംകൈ ചെയ്തു! നടി അപർണ നായരുടെ മരണത്തിൽ നടുങ്ങി മലയാളികൾ..’ – അവസാന പോസ്റ്റ് ഇങ്ങനെ

പ്രശസ്ത സിനിമ, സീരിയൽ താരമായ അപർണ നായരുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. തിരുവനന്തപുരത്തെ കരമനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാത്രി ഏഴുമണിയോടെയാണ് അപർണയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അപർണ എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് വീട്ടുകാർക്ക് ബന്ധുക്കൾക്കോ അറിയില്ലെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇനി യഥാർത്ഥ കാര്യം വ്യക്തമാകുകയുള്ളൂ. വിവാഹിതയായ അപർണയ്ക്ക് രണ്ട് പെൺമക്കളുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ സഞ്ജിതാണ് അപർണയുടെ ഭർത്താവ്.

ത്രയ, കൃതിക എന്നിങ്ങനെയാണ് മക്കളുടെ പേര്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും സമൂഹ മാധ്യമങ്ങളിൽ സന്തോഷവതിയായി ഇരുന്ന ഒരാളാണ് അപർണ. ഇൻസ്റ്റാഗ്രാമിൽ അവസാനം പങ്കുവച്ച പോസ്റ്റ് ഇളയമകളെ കുറിച്ചുള്ളതാണ്. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന ക്യാപ്ഷനോടെയാണ് അപർണ അത് പങ്കുവച്ചിരിക്കുന്നത്. അതിന് മുമ്പ് സാരിയിൽ ചിരിച്ച മുഖത്തോടെ നിൽക്കുന്ന പോസ്റ്റുമാണ് അപർണ ഇട്ടത്.

ഭർത്താവിന് ഒപ്പമുള്ളതും കുടുംബത്തിന് ഒപ്പമുള്ളതുമായ മറ്റ് പോസ്റ്റുകൾ വേറെയും ധാരാളം അടുത്തിടെ പങ്കുവച്ചതുണ്ട്. ‘ഈ കുഞ്ഞിനെ എങ്ങനെ തനിച്ചാക്കാൻ സാധിച്ചു’ എന്നാണ് മലയാളികളിൽ ചിലർ അവസാന പോസ്റ്റിന് താഴെ ഇട്ടിരിക്കുന്ന കമന്റ്. ആത്മസഖി, ചന്ദനമഴ, ദേവസ്പർശം തുടങ്ങിയ പരമ്പരകളിലും മുദ്ദുഗൗ, അച്ചായൻസ്, കൽക്കി, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്.