‘നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, ചോദ്യങ്ങൾക്ക് മറുപടിയുമായി നടി കനിഹ..’ – ഫോട്ടോസ് കാണാം
ഒരു സ്ത്രീ എന്ത് വസ്ത്രം ധരിക്കണമെന്നുള്ള അവകാശം ആ സ്ത്രീയ്ക്ക് മാത്രമാണ്. എന്നാൽ പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ആശങ്കകളും വിമർശനങ്ങളും ഒക്കെ ഉന്നയിക്കുന്നത് മറ്റുള്ളവരാണ്. അത് ചിലപ്പോൾ പുരുഷന്മാരോ അല്ലെങ്കിൽ സ്ത്രീകൾ തന്നെ ആയെന്നും വരാം. വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ കേൾക്കുന്ന ആളുകളാണ് സിനിമ നടിമാർ.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്താൽ അതിന് താഴെ മോശം കമന്റുകൾ ഇടാൻ പലരും വരാറുണ്ട്. ചിലപ്പോഴൊക്കെ അത്തരം കമന്റുകൾക്ക് താരങ്ങൾ തന്നെ മറുപടിയും കൊടുക്കാറുണ്ട്. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു നടിയാണ് കനിഹ. അതും വിവാഹത്തിന് ശേഷമാണ് കനിഹ കൂടുതൽ സിനിമകൾ ചെയ്തിട്ടുളത്.
കനിഹയോട് നിരന്തരം ചോദിക്കുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ടാണ് കനിഹ അവർക്ക് മറുപടി കൊടുത്തത്. “അതെ.. ഞാൻ എന്റെ നേരത്തെ ഇട്ടിട്ടുള്ള വസ്ത്രങ്ങൾ വീണ്ടും ഇടുന്നു.. അതെ.. ഞാൻ എന്റെ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യുകയും അപ് സൈക്കിൾ ചെയ്യുകയും ചെയ്യുന്നു. അതെ.. വലിയ ബ്രാൻഡുകളും ഡിസൈനർ വസ്ത്രങ്ങളുമുള്ള ഒരു ഫാൻസി അലമാര എനിക്കില്ല.!!
അതെ.. ഞാൻ സ്റ്റീരിയോ ടൈപ്പുകൾ തകർക്കുന്നു.. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇങ്ങനെ വസ്ത്രം ധരിക്കണമെന്നും ഒരു പ്രത്യേക രീതിയിലായിരിക്കണമെന്നും ആരാണ് പറയുന്നത്?? നിങ്ങൾക്ക് സുഖവും ആത്മവിശ്വാസവും നൽകുന്ന വസ്ത്രം ധരിക്കുക.. നിങ്ങളുടെ മനോഭാവം ഉത്തരമായിരിക്കട്ടെ.! നിങ്ങളിൽ കുറച്ചുപേർ എന്നോട് നിരന്തരം ചോദിക്കുന്ന നിരവധി ചോദ്യങ്ങൾക്ക്, ഇത് ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു..”, കനിഹ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.