‘സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി, മാതാപിതാക്കളെ വരെ തള്ളിപ്പറയുന്നു..’ – സംവിധായകൻ കമൽ

നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് സംവിധായകൻ കമൽ. കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കമലിന്റെ ഈ പ്രതികരണം. സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നും അടുത്ത ജന്മദിനത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം നാടിനെയും മാതാപിതാക്കളെയും തള്ളി പറഞ്ഞുവെന്നും കമൽ പ്രതികരിച്ചു.

“എന്റെ സഹപ്രവർത്തകനും നിങ്ങളുടെ നാട്ടുകാരനും കൊല്ലംകാരനുമായ കലാകാരൻ പറഞ്ഞത് എന്താണ്? അടുത്ത ജന്മദിനത്തിൽ എനിക്കൊരു ബ്രാഹ്മണനായി ജനിക്കണമെന്ന്.. സത്യത്തിൽ നേരത്തെ ഇന്ത്യയുടെ പേര് ഭാരതം ആക്കണമെന്ന് പറഞ്ഞ ആ മനുഷ്യനെ പോലെ തന്നെ അ.ശ്ലീലമായി ലജ്ജിക്കേണ്ട ഒരു കലാകാരനായിട്ട് എന്റെ സുഹൃത്ത് മാറിയതിൽ നമ്മുക്ക് ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്ന ഒരു സവർണ ബോധമെന്ന് പറയാം.

അദ്ദേഹം ഈ കൊല്ലത്ത് ജനിച്ച അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മാതാവിനെയും പിതാവിനെയും അടക്കം തള്ളിപ്പറയുക എന്നുപോലും മറന്നുകൊണ്ട് അപരമതവിദ്വേഷം അത്രമാത്രമായി കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഈ ഭീമൻ രഘുവിനെ പോലെ ഭക്തി കാണിക്കും. പിണറായി വിജയൻ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്ന അ.ശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല.

കാരണം അദ്ദേഹം കുറെ കാലം മറ്റേ പാളയത്തിൽ ആയിരുന്നു. ഇതാണ് അതിന്റെ പ്രശ്നം. സിനിമാക്കാരൻ എന്ന നിലയിൽ നമ്മൾ അതിൽ ലജ്ജിക്കുകയാണ്. ഇവരുടെയൊക്കെ പ്രവർത്തികൾ കാണുമ്പോൾ ലജ്ജയാണ് തോന്നുന്നത്. ഇവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നതെന്ന് ആലോചിക്കുമ്പോൾ. പുതിയ തലമുറ മനസ്സിലാക്കേണ്ടത് ഇതല്ല നമ്മുടെ ഇന്ത്യ. നമ്മൾ കാത്തുസൂക്ഷിക്കേണ്ട ഒരു ഇന്ത്യയുണ്ട്..”, കമൽ പ്രതികരിച്ചു.