‘അല്ല, ഞങ്ങളുടെ കല്യാണി ഇങ്ങനെയല്ല! ഷോർട്സിൽ ഹോട്ടായി സീരിയൽ നടി ഐശ്വര്യ റാംസെ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. 2019 ഡിസംബറിൽ ആരംഭിച്ച പരമ്പര വിജയകരമായ പ്രദർശനം തുടങ്ങിയിട്ട് നാല് വർഷമാവുകയാണ്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. പ്രധാന കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന തമിഴിൽ നിന്ന് എത്തിയ നടി ഐശ്വര്യ റാംസെയാണ്.

2017-ൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ ഐശ്വര്യയ്ക്ക് ഇത്രയും പ്രശസ്തി ലഭിച്ചത് മൗനരാഗം സീരിയലിൽ അഭിനയിച്ച ശേഷമാണ്. തമിഴ് നാട് കരൈകുടി സ്വദേശിനിയാണ് താരം. 24 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ഇതിനോടകം ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. കല്യാണി എന്ന കഥാപാത്രമായി ഐശ്വര്യ നാല് വർഷമായി തിളങ്ങുകയാണ്.

തമിഴിലെ സുമംഗലി എന്ന സീരിയലിലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി ഐശ്വര്യ മൗനരാഗത്തിൽ മാത്രമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരും ഐശ്വര്യയെ കാണുന്നത് ആ കഥാപാത്രമായിട്ടാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കല്യാണിയ്ക്ക് നേരെ വിപരീതമായ ഒരാളാണ് ഐശ്വര്യ. അത് ഐശ്വര്യ സോഷ്യൽ മീഡിയ ശ്രദ്ധിച്ചാൽ മനസ്സിലാകും.

ഇപ്പോഴിതാ ഐശ്വര്യയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഞങ്ങളുടെ കല്യാണി അല്ല എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നത്. ഷോർട്സും മിനി ടോപ്പ് ഡ്രെസ്സും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈൽ ലുക്കിലാണ് ഐശ്വര്യ ഞെട്ടിച്ചത്. അരുൺ പോണ്ടിച്ചേരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബീച്ചിൽ നിന്നുള്ള ഫോട്ടോഷൂട്ടും ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു.