‘മകന് ഇന്നലെ 8 വയസ്സ് തികഞ്ഞു, ഞാൻ എല്ലാം തികഞ്ഞ അമ്മയാകണ്ടേ ആവശ്യമില്ല..’ – ജന്മദിനാശംസ നേർന്ന് ജ്യോത്സ്ന

മോഹൻസിത്താര സംഗീതം നിർവഹിച്ച പ്രണയമണിത്തൂവൽ എന്ന സിനിമയിലെ ‘വളകിലുക്കം കേട്ടെടി’ എന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണി ഗായികയായി അരങ്ങേറിയ ഒരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. പിന്നീട് നിരവധി സിനിമകളിൽ പാടിയിട്ടുള്ള ജ്യോത്സ്നയ്ക്ക് ഒരുപാട് ആസ്വാദകരെ ആരാധകരായി ലഭിച്ചു. 2010-ലായിരുന്നു ജ്യോത്സ്നയുടെ വിവാഹം. 2015-ൽ ഒരു ആൺകുഞ്ഞും ജ്യോത്സ്നയ്ക്ക് ലഭിച്ചു.

ഇപ്പോഴിതാ മകന്റെ എട്ടാം ജന്മദിനത്തിൽ ജ്യോത്സ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹൃദയം തൊടുന്ന കുറിപ്പാണ് വൈറലായി മാറുന്നത്. ” വിദഗ്ധർ പറയുന്നത് നിങ്ങളുടെ കുട്ടികൾ നിങ്ങളെ അവരുടെ ഏറ്റവും നല്ല ആളുകളായി കാണുകയും നിരുപാധികം സ്നേഹിക്കുകയും ചെയ്യുക 10 മുതൽ 12 വയസ്സ് വരെയാണ്. അത് കഴിഞ്ഞാൽ അവർ സ്വന്തം അഭിപ്രായങ്ങളും സുഹൃത്തുക്കളും ഉണ്ടാക്കി തുടങ്ങുകയും അവരുടെ സ്വന്തം ലോകം കെട്ടിപ്പടുക്കുകയും ചെയ്യും.

മകന് ഇന്നലെ 8 വയസ്സ് തികഞ്ഞു. സ്ഥിരമായി ഉണ്ടാകാറുള്ള കർഫ്യൂകളും മറ്റും കൂടാതെ ഒരു ജന്മദിനം ആഘോഷിക്കുന്നത് മനസ്സിലേക്ക് വന്നു. അവർ എങ്ങനെ വളരണമെന്നും സ്വതന്ത്രരായിരിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം കഴിഞ്ഞ വർഷങ്ങളിലെ അവരുടെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം, നിങ്ങൾക്ക് തിരികെ പോയി, അവ പുനർനിർമ്മിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും.

അവരുടെ ആദ്യത്തെ ഇഴയൽ, ആദ്യത്തെ പല്ല്, ആദ്യ നടത്തം, സ്കൂളിലെ ആദ്യ ദിവസം എന്നിങ്ങനെയുള്ള കാര്യങ്ങൾ. അതിനാൽ ഞാൻ എല്ലാ ദിവസവും പഠിക്കുന്നു അല്ലെങ്കിൽ ഈ ചെറിയവൻ എന്നെ എല്ലാ ദിവസവും പഠിപ്പിക്കുന്നു; ഞാൻ തികഞ്ഞ രക്ഷിതാവാകേണ്ട ആവശ്യമില്ല.. ഞാൻ കൂടെയുണ്ടായാൽ മതി..”, ജ്യോത്സ്ന തന്റെ മകന് ജന്മദിന ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടു. ശിവം എന്നാണ് മകന്റെ പേര്.