‘ആരാധകരിൽ നിന്ന് ഒഴിവാകാൻ സിഗ്നൽ തെറ്റിച്ചു, വിജയ്ക്ക് പിഴയിട്ട് ഗതാഗത വകുപ്പ്..’ – അണ്ണനെ പേടിച്ച് തുടങ്ങിയെന്ന് ആരാധകർ

തമിഴ് നടൻ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് അഭ്യുങ്ങൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി ഈ കഴിഞ്ഞ ദിവസം താരം കൂടിക്കാഴ്ച നടത്തിയിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തമിഴ് നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെയും ഭാരവാഹികൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയിരുന്നു.

2026-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് വിജയ് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഭാരവാഹികളുമായിയുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് എട്ടിന്റെ പണിയാണ് ലഭിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് ശേഷം ഇറങ്ങിയ വിജയിയെ ആരാധകർ പിന്തുടർന്നു. ഇത് ഒഴിവാക്കാൻ വേണ്ടി വിജയ് സഞ്ചരിച്ചിരുന്ന കാർ രണ്ട് തവണയാണ് സിഗ്നൽ തെറ്റിച്ചത്.

സിഗ്നലുകളിൽ വിജയുടെ കാർ നിർത്താതെ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് പിന്നാലെ ഗതാഗത വകുപ്പ് വിജയ്ക്ക് പിഴയിട്ടു. അഞ്ചൂറ് രൂപയാണ് പിഴയിട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ വിജയ്ക്ക് പിഴിയിട്ടത് മോശം സൂചനയാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ വിജയിയെ രാഷ്ട്രീയക്കാർ ഭയക്കുന്നതിന് തെളിവാണ് ഈ പിഴിയിടൽ എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.

2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നും തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വെങ്കട് പ്രഭു സിനിമയ്ക്ക് ശേഷം മറ്റു സിനിമകൾ മൂന്ന് വർഷത്തേക്ക് ചെയ്യില്ലെന്നാണ് റിപ്പോർട്ട് വന്നിരുന്നത്. വിജയ് പാർട്ടി രൂപീകരിച്ചാൽ ഒറ്റയ്ക്ക് മത്സരിക്കുമോ അതോ മറ്റു പാർട്ടികളുമായി സഖ്യം ചേർന്ന് മത്സരിക്കുമോ എന്നും തമിഴർ ഉറ്റുനോക്കുന്നുണ്ട്.