‘പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും അച്ഛനായി ചന്ദനമഴയിലെ അഭിഷേക്..’ – സന്തോഷം പങ്കുവച്ച് നടൻ പ്രതീഷ് നന്ദൻ

കിരൺ ടിവിയിൽ അവതാരകനായി തുടക്കം കുറിച്ച് പിന്നീട് സിനിമയിലും സീരിയലുകളിലും അഭിനയിച്ച് ശ്രദ്ധനേടിയ ഒരാളാണ് നടൻ പ്രതീഷ് നന്ദൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ചന്ദനമഴയിലെ അഭിഷേക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ പ്രിയങ്കരനായി പ്രതീഷ് മാറിയിരുന്നു. മോഹൻലാൽ നായകനായ കോളേജ് കുമാരനിലാണ് പ്രതീഷ് ആദ്യമായി അഭിനയിക്കുന്നത്.

ധന്യം എന്ന സിനിമയിൽ പ്രതീഷ് ആദ്യമായി നായകനുമായി. 2012-ലായിരുന്നു പ്രതീഷിന്റെ വിവാഹം. 2013-ൽ പ്രതീഷിന് ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുവൈറ്റിൽ നേഴ്സായി ജോലി ചെയ്യുന്ന ദേവജയാണ് പ്രതീഷിന്റെ ഭാര്യ. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രതീഷ്. പത്ത് വർഷത്തിന് ശേഷം വീണ്ടും പ്രതീഷ് അച്ഛനായിരിക്കുകയാണ്.

പ്രതീഷിനും ദേവജയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. മകളുടെ പേരിടൽ ചടങ്ങിന്റെ ഫോട്ടോസ് പങ്കുവച്ചപ്പോഴാണ് ഈ കാര്യം ആരാധകർ അറിയുന്നത്. ദേവാംഗി എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞനുജത്തിയെ കിട്ടിയ സന്തോഷത്തിലാണ് പ്രതീഷിന്റെ മകനായ ദേവപ്രതീക്. പത്ത് വർഷത്തിന് ശേഷമാണ് പ്രതീഷിന് വീണ്ടും കുഞ്ഞ് ജനിക്കുന്നത്, എന്നാൽ ചില മാധ്യമങ്ങളിൽ പതിമൂന്ന് എന്നാണ് കൊടുത്തത്.

ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് പ്രതീഷ് ഈ കാര്യം അറിയിച്ചത്. മുണ്ടും മേല്‍മുണ്ടും അണിഞ്ഞ് ഹിന്ദു ആചാര പ്രകാരം കുഞ്ഞിനെ മടിയിൽ ഇരുത്തി ഒരു ചെവി വെറ്റില കൊണ്ട് ചേര്‍ത്തു പിടിച്ച് മകളെ പേര് വിളിച്ചു പ്രതീഷ്. നിരവധി പേരാണ് പ്രതീഷിന് അഭിനന്ദനങ്ങൾ അറിയിച്ചത്. ഇപ്പോഴും ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് പ്രതീഷ്. കുങ്കുമപ്പൂവിലെ പ്രൊഫെസർ ജയന്തിയുടെ ഇളയമകനായി അഭിനയിച്ചതും പ്രതീഷ് ആയിരുന്നു.