‘ഫഹദ് ചിത്രത്തിലെ നായികയല്ലേ ഇത്!! ബോക്സിംഗ് വർക്ക്ഔട്ടുമായി നടി ഐശ്വര്യ മേനോൻ..’ – വീഡിയോ വൈറൽ
തമിഴ് നാട്ടിൽ ജനിച്ച് വളർന്ന മലയാളിയായ താരമാണ് നടി ഐശ്വര്യ മേനോൻ. തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്തിലാണ് ഐശ്വര്യ ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം. തമിഴ് സിനിമയിലൂടെ തന്നെയായിരുന്നു ഐശ്വര്യയുടെ സിനിമ ജീവിതത്തിനും തുടക്കം കുറിച്ചത്. ‘കാതലിൽ സോദപ്പുവധു യെപ്പടി’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്.
ആപ്പിൾ പെണ്ണെ എന്ന സിനിമയിലാണ് ഐശ്വര്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ദാസവല എന്ന സിനിമയിലൂടെ കന്നഡയിലും അരങ്ങേറിയ ഐശ്വര്യ അവിടെ അക്ഷര എന്ന പേരിലാണ് തുടക്കം കുറിച്ചത്. മലയാളി ആയിരുന്നത് കൊണ്ട് തന്നെ ഐശ്വര്യയുടെ മലയാള ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരുന്നിരുന്നു. ഒടുവിൽ ഫഹദിന്റെ നായികയായി മലയാളത്തിലേക്കും ഐശ്വര്യ എത്തി.
മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചായിരുന്നു ഐശ്വര്യയുടെ മലയാളത്തിലെ അരങ്ങേറ്റം. സിനിമ വലിയ വിജയം നേടിയിരുന്നില്ല. പിന്നീട് വീണ്ടും തമിഴിലേക്ക് തന്നെ പോയ ഐശ്വര്യ വീര, തമിഴ് പടം 2, നാൻ സിരിത്താൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഒരു സെൻസേഷണൽ താരമാണ് ഐശ്വര്യ.
ഫിറ്റ് നെസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് താരം. ഒരു നായികയ്ക്ക് വേണ്ട ശരീരപ്രകൃതി ആവശ്യത്തിന് ഐശ്വര്യയ്ക്കുണ്ട്. കൃത്യമായ വർക്ക് ഔട്ടിലൂടെയാണ് ഐശ്വര്യ ഇത് പരിപാലിക്കുന്നത്. ഇപ്പോഴിതാ തന്റെ വർക്ക് ഔട്ട് വീഡിയോ ആരാധകർക്ക് ഒപ്പം ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. ബോക്സിങ് പരിശീലിക്കുന്നതും വീഡിയോയിലുണ്ട്.