‘ഇതാര് രവിവർമ്മ ചിത്രത്തിലെ സുന്ദരിയോ..?’ – അതിഗംഭീര ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ഇനിയ
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായിരിക്കുന്ന ഫോട്ടോഷൂട്ട് എന്ന് പറയുന്നത് മലയാളം-തമിഴ് സിനിമകളിൽ ഒരുപോലെ അഭിനയിക്കുന്ന ഇനിയയുടേതാണ്. കരിയറിന്റെ ആദ്യ കാലത്ത് ചെറിയ റോളുകൾ ചെയ്ത ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപിടി നല്ല കഥാപത്രങ്ങൾ ചെയ്ത കഴിഞ്ഞിരിക്കുകയാണ് താരം.
സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ എടുത്ത ഇനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബീയിങ് ബോൾഡ് 2020ലെ മേക്കോവർ ഫോട്ടോഷൂട്ട് എന്ന പേരിലാണ് ഇനിയ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴുത്തിലും കാതിലും സ്വർണം അണിഞ്ഞ് ഒരു രാജ രവിവർമ്മ ചിത്രങ്ങളിലെ പോലെ ആരെയും ആകർഷിക്കുന്ന സുന്ദരിയായിട്ടാണ് ഇനിയയെ കാണാൻ സാധിക്കുന്നത്.
ചിലർ ആരാധകർ ഫോട്ടോസ് കണ്ട് ഇത്തരം കമന്റുകൾ ഇട്ടിട്ടുമുണ്ട്. ഫോട്ടോയുടെ താഴെ എല്ലാവരും മികച്ച അഭിപ്രായമാണ് പങ്കുവച്ചിരിക്കുന്നത്. ഇനിയ മലയാളത്തിൽ ആദ്യം ചെയ്ത സിനിമകളിൽ എല്ലാം ചെറിയ റോളുകളായിരുന്നു. ചിലത് വേണ്ടത്ര ഓടിയതുമില്ല. എന്നാൽ ഇനിയ തമിഴിലേക്ക് പോയപ്പോൾ തന്റെ കരിയർ തന്നെ മാറിമറിഞ്ഞു എന്ന് വേണം പറയാൻ.
2011-ൽ ‘വാഗൈ സൂടാ വാ’ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തു ഇനിയ. അതോടുകൂടി തമിഴിൽ കൂടുതൽ നല്ല കഥാപാത്രങ്ങൾ ഇനിയയ്ക്ക് ലഭിക്കാൻ തുടങ്ങി. 2013-ൽ അയാൾ എന്ന ലാൽ നായകനായ സിനിമയിൽ അഭിനയിച്ച് മലയാളത്തിൽ തിരികെയെത്തിയ ഇനിയ.
അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി എത്തിയ ശേഷമാണ് ഇനിയ ഗ്ലാമറസ് റോളുകളിലും അഭിനയിക്കുമെന്ന് പ്രേക്ഷകർക്ക് മനസ്സിലായത്. സിനിമ വിജയം നേടിയതോടെ മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചു. സ്വർണകടുവ, പുത്തൻപണം, ആകാശമിട്ടായി, പരോൾ, താക്കോൽ, മാമാങ്കം തുടങ്ങിയ സിനിമകളിൽ നായികയായി ഇനിയ അഭിനയിച്ചു.