‘ഡാൻസ് മാസ്റ്റർ വിക്രം അല്ലേ ഇത്! ഹണി റോസിന്റെ പുത്തൻ ലുക്കിൽ ട്രോൾ പെരുമഴ..’ – വീഡിയോ വൈറൽ

മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. 19 വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഹണി റോസിന് ഉദ്‌ഘാടന റാണി എന്ന ഒരു വിളിപ്പേരും കഴിഞ്ഞ ഒന്ന്, രണ്ട് വർഷത്തിനുള്ളിൽ കിട്ടിയിട്ടുണ്ട്. ധാരാളം ഉദ്‌ഘാടനങ്ങൾ ചെയ്യുന്നതുകൊണ്ടാണ് ഹണിയ്ക്ക് അത്തരമൊരു പേര് വീണിട്ടുളളത്. അത് ഇപ്പോഴും ഹണി വളരെ സജീവമായി തുടരുന്നുണ്ട്.

ഇതിനിടയിൽ സിനിമ തിരക്കുകളുമുള്ള ഒരാളാണ് ഹണി. തെലുങ്കിൽ കഴിഞ്ഞ വർഷം ഒരു ബ്രഹ്മണ്ഡ ഹിറ്റ് ചിത്രത്തിൽ ഹണി ഭാഗമായിരുന്നു. റാണി ദി റിയൽ സ്റ്റോറി എന്ന ചിത്രമാണ് ഹണിയുടെ അവസാനമായി ഇറങ്ങിയത്. ഇനി ഹണി കേന്ദ്രകഥാപാത്രമാകുന്ന പാൻ ഇന്ത്യ ചിത്രമായ റേച്ചലാണ് വരാനുള്ളത്. ഈ കഴിഞ്ഞ ദിവസം ഹണി, വിനയ് ഫോർട്ട് പ്രധാന വേഷത്തിൽ അഭിനയിച്ച ആട്ടം എന്ന സിനിമ കാണാൻ വന്നിരുന്നു.

സിനിമ കാണാൻ എത്തിയപ്പോഴുള്ള ഹണിയുടെ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾ പൂരം ഉണ്ടാക്കിയിരിക്കുന്നത്. മുടി കളർ ചെയ്‌ത്‌ കൂളിംഗ് ഗ്ലാസ് വച്ച് എത്തിയ ഹണിയെ കണ്ട് പലരും ഞെട്ടി പോയി. ഇത് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ ഡാൻസ് മാസ്റ്റർ വിക്രമല്ലേ എന്നൊക്കെ ചിലർ കളിയാക്കി കമന്റുകൾ ഇടുകയുമുണ്ടായി. ചിലർ കിലുക്കത്തിലെ ജഗതിയുടെ കഥാപാത്രമായും താരതമ്യം ചെയ്തിട്ടുണ്ട്.

ഡീപ് നെഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരുന്നത്. മുടി കളർ ചെയ്തു ചുരളൻ മുടിയായി ഇട്ടതുകൊണ്ട് തന്നെ ഹണി ആണോ ഇതെന്ന് ആർക്കും ആദ്യം സംശയം തോന്നിപോകും. എന്തായാലും ഈ തവണയും ഹണിയുടെ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഇത് കൂടാതെ ട്രോളന്മാരും ഹണിയുടെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സിനിമയിലും ഇത്തരം വെറൈറ്റി ലുക്കിൽ വരണമെന്നാണ് ആരാധകരുടെ ആവശ്യം.