‘മകളുടെ ജന്മദിന ആഘോഷമാക്കി അജിത്തും ശാലിനിയും, കേക്ക് നൽകി ഇളയമകൻ..’ – ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരദമ്പതികളാണ് തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറും ഭാര്യയും നടിയുമായിരുന്ന ശാലിനിയും. അജിത്തിനേക്കാൾ മുമ്പേ സിനിമയിൽ എത്തിയ ശാലിനി, ബാലതാരമായി തരംഗം സൃഷ്ടിച്ച ശേഷം നായികയായി മാറിയ ഒരാളാണ്. ബാലതാരമായുള്ള അരങ്ങേറ്റവും നായികയായുള്ള തുടക്കവുമെല്ലാം മലയാളത്തിലൂടെയായിരുന്നു. പിന്നീട് തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചു.

അജിത് ആകട്ടെ നായകനായി തുടങ്ങി അവിടെ സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തിയിരിക്കുന്ന ഒരാളാണ്. ഇരുവരും ഒരുമിച്ച് സിനിമയിൽ നായകനും നായികയുമായി അഭിനയിക്കുകയും പിന്നീട് അജിത് ശാലിനിയോടുള്ള പ്രണയം തുറന്നുപറയുകയും ഒടുവിൽ വിവാഹിതരാവുകയും ചെയ്തു. വിവാഹിതയായ ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടുനിന്നു. കുടുംബ കാര്യങ്ങൾ നോക്കി ഒതുങ്ങിക്കൂടുകയാണ് താരം.

രണ്ട് മക്കളാണ് താരദമ്പതികൾക്കുള്ളത്. അനൗഷ്ക കുമാർ, ആദവിക് കുമാർ എന്നിങ്ങനെയാണ് മക്കളുടെ പേര്. അച്ഛനെയും അമ്മയെയും പോലെ മക്കളും സിനിമയിലേക്ക് തന്നെ എത്തുമോ എന്നൊക്കെ പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. ആദവിക് ആകട്ടെ ഫുട്ബോൾ കളിയിലൊക്കെ മികവ് പുലർത്തുന്ന കുട്ടിയാണ്. അജിത്തിന്റെ സ്പോർട്സിനോടുള്ള കമ്പം മകനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ മേഖലയിലേക്ക് പോകാനും ചാൻസുണ്ട്.

ഇപ്പോഴിതാ മൂത്തമകളായ അനൗഷ്കയുടെ ജന്മദിനം ആഘോഷിക്കുന്ന അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറികൊണ്ടിരിക്കുന്നത്. അജിത്തിനും ഇളയമകനും ഒപ്പം മകളുടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോ ശാലിനി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആദവിക് ചേച്ചിക്ക് കേക്ക് മുറിച്ച് വായിൽ കൊടുക്കുന്ന ഫോട്ടോയാണ് ശാലിനി പോസ്റ്റ് ചെയ്തിരിക്കുന്നത്. അജിത് ആരാധകർ പോസ്റ്റിന് താഴെ ജന്മദിനം ആശംസിച്ച് കമന്റും ഇട്ടിട്ടുണ്ട്.