‘വിവാഹം രണ്ട് മാസം മുമ്പ്! അമ്മയാകാൻ ഒരുങ്ങി നടി അമല പോൾ, സന്തോഷം പങ്കുവച്ച് താരം..’ – ആശംസകൾ നേർന്ന് താരങ്ങൾ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ അമല ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപോലെ സജീവമായി നിൽക്കുന്ന അമല ഈ അടുത്തിടെയാണ് രണ്ടാമത് വിവാഹിതയായത്. സുഹൃത്തായ ജഗത് ദേശായിയെയാണ് വിവാഹം ചെയ്തത്.

നവംബറിലായിരുന്നു അമലയുടെയും ജഗത്തിന്റെയും വിവാഹം നടക്കുന്നത്. അതിന് മുമ്പത്തെ മാസമാണ് അമലയെ ജഗത് പ്രൊപ്പോസ് ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അമല തന്നെ പങ്കുവച്ചതും താൻ യെസ് മൂളി എന്നും വെളിപ്പെടുത്തിയത്. എല്ലാം വളരെ പെട്ടന്നായിരുന്നു നടന്നിരുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മറ്റൊരു സന്തോഷ വിശേഷം അമല ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

താൻ ഗർഭിണി ആണെന്നും അമ്മയാകാൻ ഒരുങ്ങുകയാണെന്നുമാണ് അമല പങ്കുവച്ചിരിക്കുന്നത്. “ഒന്നും ഒന്നും മൂന്ന് ആണെന്ന് നിനക്ക് ഒപ്പം ഇപ്പോൾ എനിക്കറിയാം..”, എന്ന ക്യാപ്ഷനോടെയാണ് അമല ഈ വിശേഷം പങ്കുവെച്ചത്. ഇതിന്റെ ഒരു ഫോട്ടോഷൂട്ടും അമല ചെയ്തിട്ടുണ്ട്. കടൽ തീരത്ത് നിന്നാണ് അമലയും ജഗത്തും ഇത് ചെയ്തിരിക്കുന്നത്. മോഹിത് കപിലാണ്‌ ഇരുവരുടെയും ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.

സുഹൃത്തുക്കളായ താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുമുണ്ട്. അതേസമയം നവംബറിൽ വിവാഹം കഴിഞ്ഞ ഇത്രയും പെട്ടന്ന് തന്നെ ഗർഭിണിയായോ എന്നൊക്കെ ചില അമ്മാവൻ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഇതിന് ചിലർ മറുപടികളും കൊടുത്തിട്ടുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്ന ഒരാളാണ് അമലയുടെ ഭർത്താവ് ജഗത്. ഗുജറാത്ത് സ്വദേശിയാണ് ജഗത്.