‘ശെടാ ആ പഴയ ടിങ്കുമോൾക്ക് എന്തൊരു മാറ്റമാ! സാരിയിൽ പൊളി ലുക്കിൽ നയൻതാര..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാവ്യാ മാധവൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച കിലുക്കം കിലുകിലുക്കം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയ ബാലതാരമായ ഒരാളാണ് നയൻ‌താര ചക്രവർത്തി. പത്ത് വർഷത്തോളം മലയാള സിനിമയിൽ ബാലതാരമായി ഏറെ തിളങ്ങി നിന്നൊരാളാണ് നയൻ‌താര.

2016-ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നയൻ‌താര പഠനത്തിൽ കൂടുതൽ ശ്രദ്ധകൊടുത്തു. 8 വർഷമായി നയൻ‌താര സിനിമയിൽ സജീവമല്ല. പക്ഷേ കഴിഞ്ഞ വർഷം നയൻ‌താര നായികയായി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിൽ ജന്റിൽമാൻ 2 എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. അതിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞിരുന്നു. ബാക്കി അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല.

തിരുവനന്തപുരം സ്വദേശിനിയായ നയൻ‌താര ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. മലയാളത്തിലും നായികയായി വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മോഡലിംഗ് ചെയ്യുന്ന നയൻതാരയുടെ പല ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുമ്പോൾ മലയാളികൾ ഈ കൊച്ചങ്ങ് വളർന്നു പോയല്ലോ എന്നൊക്കെ പലരും കമന്റുകൾ ഇടാറുണ്ട്. നയൻതാരയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ആകാശനീല നിറത്തിലെ സാരി ധരിച്ച് അതിസുന്ദരിയായി മനം കറക്കുന്ന ലുക്കിലാണ് നയൻതാരയെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ ടി റോസ് ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് നയൻ‌താര ധരിച്ചിരിക്കുന്നത്. വൃന്ദ എസ്.കെയുടെ സ്റ്റൈലിങ്ങിൽ അക്ഷയ അജയ് ആണ് നയൻതാരയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. പഴയ ടിങ്കുമോൾക്ക് എന്തൊരു മാറ്റമാ എന്നാണ് ആരാധകർ പറയുന്നത്.