‘ബോബി ചെമ്മണ്ണൂരിന് ഒപ്പം തകർപ്പൻ ഡാൻസുമായി ഹണി റോസ്, കണ്ണുതള്ളി ആരാധകർ..’ – വീഡിയോ കാണാം

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ഥാനപങ്ങളുടെ ഉദ്‌ഘാടനങ്ങളുടെ ഭാഗമായി മിക്കപ്പോഴും മുഖ്യാതിഥിയായി മലയാളികൾ ഇപ്പോൾ കണ്ടുവരുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. സിനിമകളിൽ അഭിനയിക്കുമ്പോൾ താരത്തിന് ലഭിച്ച അതെ പിന്തുണയും സപ്പോർട്ടുമാണ് ഇത്തരം ചടങ്ങുകളിൽ എത്തുമ്പോഴും ഹണി റോസിന് ലഭിക്കുന്നത്. അത് എവിടയായലും അതിന് കുറവുണ്ടായിട്ടില്ല.

ഹണി റോസിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി മിക്കയിടത്തും ആളുകൾ തടിക്കൂടി നിൽക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് മിക്കരും ഹണിയെ തന്നെ ഇത്തരം ചടങ്ങുകളിലേക്ക് വിളിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ താരവും സ്വർണ വ്യാപാരിയുമായ ബോബി ചെമ്മണ്ണൂരിന്റെ ആറ്റിങ്ങലിൽ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസ് തന്നെയായിരുന്നു മുഖ്യാതിഥിയായി എത്തിയത്.

ബോച്ചേയ്ക്ക് തന്നെ ഒരുപാട് ആരാധകരുള്ളപ്പോഴാണ് ഹണി റോസിനെ കൂടി ചടങ്ങിന്റെ ഭാഗമായി എത്തിയത്. ഇരുവരും ഒന്നിച്ചപ്പോൾ ആറ്റിങ്ങലിൽ ജനങ്ങളെ ഇവരെ കാണാൻ തടിച്ചുകൂടുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ വേദിയിൽ തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. ഹണി റോസിനെ കൂടി കളിക്കാൻ പ്രേരിപ്പിക്കുകയും ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുകയും കാണികൾ ആവേശത്തിൽ ആവുകയും ചെയ്തിരുന്നു.

വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ വൈറലായി കഴിഞ്ഞു. വീഡിയോയുടെ താഴെ ഹണി റോസിന്റെ വസ്ത്രധാരണത്തിന് എതിരെ ചിലർ വളരെ മോശം കമന്റുകൾ ഇട്ടിട്ടുണ്ട്. താരം ഇതിന് മുമ്പ് ഇത്തരം വസ്ത്രങ്ങൾ ഇട്ടപ്പോഴും മോശം കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. തെലുങ്കിൽ ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച സിനിമയാണ് ഇനി ഹണിയുടെ ഇറങ്ങാനുള്ളത്.