‘മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് തമന്ന!! ബാന്ദ്ര ലുക്ക് പുറത്തുവിട്ട് ദിലീപ്..’ – ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ്. തെന്നിന്ത്യയിൽ കഴിഞ്ഞ 17 കൊല്ലത്തോളമായി തിളങ്ങി നിൽക്കുന്ന താരസുന്ദരി നടി തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന വാർത്ത കുറച്ച് നാൾ മുമ്പാണ് വന്നിരുന്നത്. മലയാളത്തിന്റെ ജനപ്രിയ നായകനായ ദിലീപിന്റെ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത്.

രാമലീല എന്ന സിനിമയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിലാണ് തമന്ന നായികയായി അഭിനയിക്കുന്നത്. സാക്ഷി എന്ന കഥാപാത്രത്തെയാണ് അതിൽ തമന്ന അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന തമന്നയ്ക്ക് ബാന്ദ്ര ടീമിന്റെ ആശംസയും സർപ്രൈസ് പുറത്തുവന്നിരിക്കുകയാണ്. നായകനായ ദിലീപ് തന്നെയാണ് പുറത്തുവിട്ടത്.

തമന്നയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ ആശംസകളുമായി രംഗത്ത് വന്നത്. “ബാന്ദ്ര രാജ്ഞിക്ക് മനോഹരമായ ജന്മദിനം ആശംസിക്കുന്നു..” എന്നാണ് സംവിധായകനായ അരുൺ ഗോപി പോസ്റ്റാറിനൊപ്പം കുറിച്ചത്. ശരിക്കും ഒരു രാജകുമാരിയെ പോലെ തന്നെയുണ്ടെന്ന് പോസ്റ്റർ കണ്ടിട്ട് താരത്തിന്റെ കേരളത്തിലെ ആരാധകരും അഭിപ്രായപ്പെട്ടു.

വിനായക് അജിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഷാജി കുമാറാണ് ക്യാമറ. ഡിസംബർ 21 1989-ൽ ജനിച്ച തമന്നയുടെ മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ ഓരോ വർഷം കഴിയുംതോറും കൂടുതൽ സുന്ദരിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ബ്രഹ്മണ്ഡ സിനിമകളിലും ഇന്നും തമന്ന നായികയായി നിൽക്കുന്നത്.


Posted

in

by