‘ബാലതാരമായി അഭിനയിച്ച കുട്ടിയല്ലേ ഇത്, ലെഹങ്കയിൽ തിളങ്ങി നടി കൃതിക പ്രദീപ്..’ – ഫോട്ടോസ് വൈറൽ

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃതിക പ്രദീപ്. അതിൽ ചെറിയ വേഷത്തിൽ അഭിനയിച്ച കൃതിക, കൂദാശ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷക പ്രശംസ നേടിയത്. അതിൽ ബാബു രാജിന്റെ മകളായി മുഴുനീള കഥാപാത്രത്തെയാണ് കൃതിക അവതരിപ്പിച്ച കൈയടികൾ വാരികൂട്ടിയത്.

അതുപോലെ മഞ്ജു വാര്യരുടെ ചെറുപ്പം രണ്ട് സിനിമകളിൽ കൃതിക ചെയ്തിട്ടുണ്ട്. ഒന്ന് മഞ്ജു കടുത്ത മോഹൻലാൽ ആരാധികയായി അഭിനയിച്ച ‘മോഹൻലാൽ’ എന്ന ചിത്രത്തിലും മറ്റൊന്ന് കമൽ മഞ്ജുവിനെ പ്രധാന വേഷത്തിൽ അഭിനയിപ്പിച്ച ആമിയിലുമാണ് കൃതിക താരത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത്. ഈ സമയങ്ങളിലാണ് കൃതിക സമൂഹ മാധ്യമങ്ങളിലും കൂടുതൽ സജീവമാകാൻ തുടങ്ങിയത്.

ഈ വർഷം പുറത്തിറങ്ങിയ ‘പത്താം വളവ്’ എന്ന സിനിമയിലാണ് അവസാനമായി കൃതിക അഭിനയിച്ചത്. സമം എന്ന സിനിമയാണ് കൃതികയുടെ ഇനി വരാനുള്ളത്. ഇവ കൂടാതെ വേറെയും ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. മോഡലിംഗ് രംഗത്തും കൃതിക സജീവമാണ്. ധാരാളം ഫാഷൻ ബ്രാൻഡുകളിൽ കൃതിക മോഡലായി തിളങ്ങിയിട്ടുണ്ട്. അതിന്റെ ഫോട്ടോഷൂട്ടുകളും കൃതിക ചെയ്തിട്ടുണ്ട്.

മഴവിൽ മനോരമ നടത്തിയ മഴവിൽ മ്യൂസിക് അവാർഡിൽ കൃതികയും അതിഥിയായി പങ്കെടുത്തിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള കൃതികയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൃശ്ശൂരിൽ ടീൻസ് വേൾഡ് ഡിസൈൻ ചെയ്ത മനോഹരമായ മോഡേൺ ലെഹങ്കയിൽ അതി സുന്ദരിയായി കാണപ്പെടുന്ന കൃതികയ്ക്ക് ബിജിലാ ജിജുവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ്.