‘നായകൻ പ്രണവ് മോഹൻലാൽ!! സിനിമ രണ്ട് വർഷത്തിനുള്ളിൽ..’ – വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളാണ്. വളരെ രസകരമായി ശ്രീനിവാസനെ പോലെ തന്നെ ആളുകളെ പിടിച്ചിരുത്തുന്ന ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ലക്ഷക്കണക്കിന് കാഴ്ച കാരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ധ്യാനിന്റെ സിനിമകളേക്കാൾ കോമഡികൾ ഇന്റർവ്യൂവിൽ ഉണ്ടെന്ന് പറയുന്നവരുമുണ്ട്.

താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം, പ്രണവിനെ നായകനാക്കി സിനിമ നടത്തുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ്. പ്രൊഡക്ഷൻ ടീം നടൻ പ്രണവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയെ പറ്റി ചർച്ച ചെയ്യുന്നുണ്ടെന്ന് ധ്യാൻ പറഞ്ഞു. പക്ഷേ അതിപ്പോൾ ഒന്നും ഉണ്ടാകില്ല എന്നും രണ്ടുവർഷത്തിനകം എപ്പോഴെങ്കിലും ആ പ്രോജക്ട് നടക്കാമെന്നും ധ്യാൻ പറഞ്ഞു.

മലയാളത്തിൽ ഒരുപാട് താരങ്ങളെ വെച്ച് നല്ല പ്രോജക്ടുകൾ മനസ്സിലുണ്ട്. എല്ലാം നടക്കുമെന്നും അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. 2022-ൽ ധ്യാനിൻറെ നിരവധി പ്രൊജക്ടുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച ശേഷം അവരെ കണ്ട് കഥ സംസാരിച്ച് പുതിയ സിനിമകൾ ചെയ്യണമെന്നും ധ്യാൻ പറയുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ നിർമ്മാണം. ദുർഗ കൃഷ്ണയും ഇന്ദ്രൻസുമാണ് മറ്റു പ്രധാനതാരങ്ങൾ. ഫാമിലി ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ ടീസറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.